എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു.
| എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം | |
|---|---|
| വിലാസം | |
കോട്ടുക്കോണം എള്ളുവിള പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 12 - 1907 |
| വിവരങ്ങൾ | |
| ഫോൺ | 9496195772 |
| ഇമെയിൽ | lmsupsk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44552 (സമേതം) |
| യുഡൈസ് കോഡ് | 32140900502 |
| വിക്കിഡാറ്റ | x |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നത്തുകാൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | .ഷീബ. ഡി. എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി. റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിമല. ആർ |
| അവസാനം തിരുത്തിയത് | |
| 21-02-2022 | 44552 1 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
1 ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു. നിരക്ഷരരും നിരാലംബരും അന്ധവിശ്വാസികളും ആയ നാനാ ജാതിമതസ്ഥർക്ക് വിജ്ഞാനത്തിന്റെ കതിർ വീശുവാൻ ഈ കുടിപ്പള്ളിക്കൂടത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു.. കൂടുതൽ വായിക്കാം
2 .ഭൗതിക സാഹചര്യങ്ങൾ
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.
3. പാഠ്യേതര പ്രവർത്തനങ്ങൾ
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന ചിന്തയോടെ വിദ്യാലയത്തെ ഹരിതവും,ശുദ്ധവും മനുഷ്യത്വപൂർണ്ണവുമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്"
4 . മാനേജ്മെൻറ്
ദക്ഷിണ കേരള മഹായിടവകയിലെ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മമെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .നിലവിൽ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നത് മോസ്റ്റ് റവ .എ ധർമരാജ് റസാലം തിരുമേനിയാണ്
5 . പ്രധാനാധ്യാപകർ
കോട്ടുകോണം എൽ എസ് യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും. ഇപ്പോഴത്തെ പ്രഥമാധ്യാപിക ഷീബ ടീച്ചർ ആണ്.
6. പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ
7. നേട്ടങ്ങൾ
1. കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡ് ലഭിച്ചു .2020 -2021 ൽ 10000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു.
2. കഴിഞ്ഞ 3 വർഷങ്ങളായി തുടർച്ചയയായി സംസ്‌കൃതം സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം .
3. വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു .
8. മികവുകൾ - പത്ര വാർത്തകളിലൂടെ
1.വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം.
ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും
9. ചിത്രശാല
10.അധിക വിവരങ്ങൾ
11. ദിനാചരണങ്ങൾ
12. പുസ്തകശാല
12. അദ്ധ്യാപകർ
13. പഠനരീതി
എൽ എം എസ് യു പി എസ് കോട്ടുക്കോണം പഠനരീതി സംസ്ക്കാരത്തിന്റെ വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.
14. പുറം കണ്ണി ചേർക്കുക.
വഴികാട്ടി
➤നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ കുന്നത്തുകാലിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )
➤പെരുങ്കടവിള റൂട്ടിൽ നാറാണിയിൽ നിന്നും ഓട്ടോ മാർഗം എത്താം .(1 കിലോമീറ്റർ )
➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )
.{{#multimaps:8.40970,77.16733|width=500px|zoom=18}}