സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം | |
---|---|
വിലാസം | |
വലിയകുന്നം ,കുമ്പളന്താനം തീയാടിക്കൽ , തീയാടിക്കൽ പി.ഒ. , 689613 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1919 |
വിവരങ്ങൾ | |
ഫോൺ | 0469 2774948 |
ഇമെയിൽ | stmarysvaliakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37055 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904017 |
യുഡൈസ് കോഡ് | 32120701713 |
വിക്കിഡാറ്റ | Q87592574 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 188 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 188 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ആഷ്ലി മാത്യു |
പ്രധാന അദ്ധ്യാപിക | ജയശ്രീ ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി അനീഷ് |
അവസാനം തിരുത്തിയത് | |
31-01-2022 | 37055 |
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം | |
---|---|
വിലാസം | |
വലിയകുന്നം തീയാടിക്കൽ പി.ഒ, , തിരുവല്ല 689613 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04692774948 |
ഇമെയിൽ | stmarysvaliakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37055 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആഷ് ലി മാത്യു |
പ്രധാന അദ്ധ്യാപകൻ | ജയശ്രി ആർ |
അവസാനം തിരുത്തിയത് | |
31-01-2022 | 37055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയുടെ വടക്കു മല്ലപ്പള്ളി താലൂക്കിലെ ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം. വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കുളായി ആരംഭിച്ചു .1949-ൽ ഹൈസ്കുളായും 1997- ൽ വൊക്കേഷണൽ ഹയര്സെക്കണ്ടറിയായും ഉയർത്തി
ചരിത്രം
നൂറ്റാണ്ടുകൾക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി. എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തിൽ റവ.ഫാ.കെ.സി അലക്സാണ്ടർ 1912-ൽ ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാൽ ഈ സ്കുൾ സ്വയം നിന്നു പോകുകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു. കോഴഞ്ചേരി, അയിരൂർ പ്രദേശത്ത് ജനസാന്ദ്രത കൂടിയപ്പോൾ ആ ഭാഗത്തു നിന്നും ജനങ്ങൾ തീയാടിയ്ക്കൽ, വെള്ളയിൽ, കുമ്പളന്താനം, മുണ്ടൻകാവ് (വൃന്ദാവനം), കണ്ടൻപേരൂർ, പെരുംമ്പെട്ടി, ചാലാപ്പള്ളി, പുത്തൂർ, എന്നീഭാഗങ്ങളിലേക്ക് കുടിയേറുകയും വനം വെട്ടിതെളിച്ച് കൃഷിയിടങ്ങൾ ആക്കുകയും ചെയ്തു. മണിമലയാറിന്റെ തീരപ്രദേശങ്ങളായകല്ലൂപ്പാറ, മല്ലപ്പളളി, വായ്പ്പൂർ, കുളത്തുർ, മണിമല ഭാഗത്തു നിന്നും മുകളിൽ പറഞ്ഞ സ്ഥലങ്ങളിലേക്ക് കുടിയേറ്റം ധാരാളമായി ഉണ്ടായി. ജനവാസം വർദ്ധിച്ചു എങ്കിലും ഒരു പൊതു സ്ഥാപനവും വിദ്യാലയം, ആരാധനാലയം ആശുപത്രി എന്നിവ ഒന്നും ഇല്ലാത്ത ഒരു പ്രദേശം. ഇവിടെ നിന്നും ആറ്, ഏഴ് കിലോമീറ്റർ ദൂരത്തൂള്ള ഏഴമറ്റൂരും ചെറുകോൽപുഴയിലും മാത്രമേ ഒരു അഞ്ചലാഫീസ് ഉണ്ടായിരുന്നുള്ളൂ.
കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിയ്ക്കണമെങ്കിൽ ദുർഗമങ്ങളായ ഇടവഴികളിലൂടെ അഞ്ച്, ആറ് കിലോമീറ്ററിലധികം സഞ്ചരിച്ച് അയിരൂർ രാമേശ്വരം എലമെന്ററി സ്കുളിലോ, എഴുമറ്റൂർ സ്കുളിലോ പോകണമായിരുന്നു. റോഡുകളും വാഹനങ്ങളും കുമ്പളന്താനം, കൊറ്റനാട്, പെരുംമ്പെട്ടി ഭാഗത്ത് ഇല്ലായിരുന്നു. ഇങ്ങനെയുള്ള ഈ കാലഘട്ടത്തിലാണ് ഈ സ്ഥലവാസിയായ ബഹുഃ കറ്റിക്കണ്ടത്തിലച്ചൻ ഒരു യുവ വൈദികനായി സ്ഥാനം ഏൽക്കുന്നത്. സ്ഥലവാസികൾ കുമ്പളന്താനത്ത് ഒരു യോഗം കൂടി. മഹാ മഹിമശ്രീ കേരളവർമ്മ വലിയകോയിതമ്പുരാന്റെ സ്മാമാരകമായി ഒരു മലയാളം സ്കൂൾ ഇവിടെ സ്ഥാപിക്കണമെന്ന് നിശ്ചയിക്കുകയും അതിലേക്ക് കുറ്റിക്കണ്ടത്തിൽ പുത്തൻവീട്ടിൽ ചാക്കോ, പാലയ്ക്കാമണ്ണിൽ യോഹന്നാൻ , മുതുപാലയ്ക്കൽ കുഞ്ഞാണ്ടി, മഠത്തുംചാലിൽ ഇട്ടിയവിര, കുഴികാലായിൽ കോരുത്, കാവുംപടിയിൽ വേലുപ്പിള്ള, കാവിൽ പുതുപറമ്പിൽ നാരായണകുറുപ്പ്, പാലത്തിങ്കൽ നീലകണ്ഠൻ. അകുപ്പുരയിടത്തിൽ കൃഷ്ണൻ ഇവരടങ്ങിയ ഒരു കമ്മറ്റിയേയും ഈ കമ്മറ്റിയുടെ പ്രസിഡന്റായി കെ.സി.അലക്സാണ്ടർ കത്തനാരെയും തെരഞ്ഞെടുത്ത് അധികാരപ്പെടുത്തുകയും ചെയ്തു . ഇത് കൊല്ലവർഷം 1087 (AD 1912) ൽ ആണ്. സ്കൂളിന് ഒരു സ്ഥിരം കെട്ടിടം പണിയുവാൻ പുതിയ മാനേജ്മെന്റിന് കഴിയാതെ പോയതിനാൽ 1093 (എ.ഡി.1918) ൽ അനുവദിക്കപ്പെട്ടിരുന്ന ഗ്രാന്റ് ഗവൺമെന്റ് പിൻവലിക്കയാൽ സ്കൂൾ സ്വയം നിന്നു പോവുകയും ചെയ്തു.
പ്രസ്തുത സാഹചര്യത്തിൽ ബഹു. കറ്റിക്കണ്ടത്തിലച്ചൻ ആരുടെയും സൗമനസ്യത്തിന് കാത്തു നിൽക്കാതെ കുമ്പളന്താനത്ത് 1918ൽ (കൊല്ലവർഷം 1093) നിന്നു പോയ മലയാളം സ്കൂളിന്റെ കോംപൗണ്ട് വിലയ്ക്ക് വാങ്ങി. സ്വന്ത നിലയിൽ എഡ്യൂക്കേഷൻ കോഡ് അനുസരിച്ച് വേണ്ട സൗകര്യം ഉള്ള കെട്ടിടം പണിത് കൊല്ലവർഷം 1094- ൽ(AD 1918) കെ.വി.എം.എൽ.പി. സ്കൂൾ കുമ്പളന്താനം ആരംഭിച്ച് അവിടെ അദ്ധ്യയനം തുടങ്ങുകയും , തുടർന്ന് ഒരു ഇഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുവാൻ അധികാരികൾ മുമ്പാകെ അപേക്ഷ സമർപ്പിച്ച് അനുവാദം സംഘടിപ്പിച്ച് കെ.വി.എം.എൽ.പി. സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടം നവീകരിച്ച് ലാബും, ലൈബ്രറിയും ഉണ്ടാക്കി , മലയാളം സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിയ്ക്കാൻ ഉത്തരവ് വാങ്ങി . അവിടെ ഒരു താൽക്കാലിക കെട്ടിടം ഉണ്ടാക്കി. മലയാളം സ്കൂൾ (കെ.വി.എം.എൽ.പി. സ്കൂൾ ) അങ്ങോട്ട് മാറ്റി സ്ഥാപിച്ച് നവീകരിച്ച പുതിയ കെട്ടിടത്തിൽ കൊല്ലവർഷം 1095ഇടവത്തിൽ (എ.ഡി. 1920 ജൂൺ മാസം) സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഈ സ്കൂളിന്റെ വളർച്ച ഈ നാടിന്റെ വളർച്ചയും കൂടിയായിരുന്നു. വിദ്യാഭ്യാസത്തിനായി മൈലുകൾ സഞ്ചരിയ്ക്കുവാൻ അസൗകര്യം ഉണ്ടായിരുന്ന ഒരു ജനത വലിയകുന്നം ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നതോടെ സ്കൂളിലേക്ക് എത്തുകയും പഠിയ്ക്കുകയും ഉപരിപഠനത്തിനായി റാന്നി, തടിയൂർ, കോഴഞ്ചേരി, മല്ലപ്പള്ളി സ്കൂളിലേക്കു പോവുകയും ചെയ്തുകൊണ്ടിരിയ്ക്കവേ 1949-ൽ മാനേജേമെന്റിന്റെ ശ്രമഫലമായി ഈ സ്കൂൾ ഒരു ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.
ശ്രീ. അനിൽ ജോർജ്ജ് കുറ്റിക്കണ്ടത്തിൽ മാനേജരായിരിക്കുന്ന സമയത്ത് 1997 ൽ സെന്റ് മേരീസ്‍ വി.എച്ച്.എസ്.എസ്. ആയി ഉയർത്തപ്പെട്ടു. ശ്രീമതി കെ.കെ.ഓമന വി.എച്ച്.എസ്.എസ്. ന്റെ ആദ്യ പ്രിൻസിപ്പാൾ ആയി ചാർജ്ജ് വഹിച്ചു (1997-2005). തുടർന്ന് ശ്രീമതി ത്രേസ്യാമ്മ കുര്യാക്കോസും (2005-2013) ഇപ്പോൾ ശ്രീ.പ്രസാദ് ജേക്കബ് വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ആയി 2013 മുതൽ ചാർജ്ജ് വഹിയ്ക്കുന്നു.
അറിവിന്റെ അകക്കണ്ണ് തുറന്നു കൊടുക്കുവാൻ ഈ ദേശത്തെ കുരുന്നുകൾക്ക് സഹായകമായ ഈ വിദ്യാലയത്തിൽ പഠിച്ച് ജീവിതത്തിന്റെ ഉന്നതിയിലേക്കുയർന്ന അനേകായിരം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ, അവർ ഈ നാടിന്റെ പുരോഗതിയുടെ കണ്ണികളായി മാറി. കാലചക്രം തിരിയുന്നു മാറ്റങ്ങൾ പുരോഗതിയായും അധോഗതിയായും ഉണ്ടാകാം. 100 വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഈ പ്രദേശത്തിന്റെ ശോച്യാവസ്ഥയിൽ നിന്ന് ഇന്ന് കാണുന്ന മഹത്തായ മാറ്റത്തിന്റെ പ്രധാന കാരണം ഈ സ്കൂളിന്റെ സ്ഥാപനവും ഇതിന്റെ ഭംഗിയായ നടത്തിപ്പും കൂടീയാണ് എന്നുള്ളതിൽ പക്ഷാന്തരം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഈ സരസ്വതി ക്ഷേത്രവും ഇതിനോട് ചേർന്നു ഒരു കിലോ മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നാലഞ്ച് ആരാധനാലയങ്ങളും ചേർന്ന് പണ്ടത്തേ കുമ്പിളുംതാനത്തെ കുമ്പിടുംതാനം പുണ്യ സ്ഥലം ആക്കി മാറ്റിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും വൊക്കേഷണല് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രൊസ്സ്
- സ്കൂൾ കലോൽസവം
- നേ൪ക്കാഴ്ച
മാനേജ്മെന്റ്
കുറ്റികണ്ടത്തില് ശ്രിമതി സരസു അനില് ജോര്ജ് സ്കുളിന്റെ മാനേജരായി സേവനമനുഷ്ടുക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949 - 50 | എം .വി. ഏബ്രഹാം |
1950 - 55 | കെ.ജി .ഉമ്മന് |
1955 - 56 | ഫാ.പി.പി. ഫിലിപ്പോസ് |
1956 - 60 | റ്റി.സി. കുരുവിള |
1960- 80 | കെ.എ റോസമ്മ |
1980 - 82 | എം.എ ഫിലിപ്പ് |
1982 - 88 | റ്റി.വി. തോമസ് |
1988 | സി.എ. മാത്യു |
1988- 89 | റ്റി എസ് .ജോര്ജ് |
1989- 92 | റ്റി.വി.കോശി |
1992- 94 | ഏലിയാമ്മ വര്ഗീസ് |
1994 - 95 | പി.എം.മാത്തുകുട്ടി |
1995- 2005 | കെ.കെ.ഓമന |
2005-2013 | ത്രേസ്യാമ്മ കുര്യാക്കോസ് |
2013-2019 | ജെയിംസ് വർഗീസ് |
}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോണ് : ഫാ. ചെറിയാന് രാമനാലില് (കോര് എപ്പിസ്ക്കോപ്പ)
- ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി)
- ഡോ: സജി വര്ഗീസ് (മുത്തൂറ്റ് മെഡിക്കല് സെന്റര് ,പത്തനംതിട്ട)
- രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം)
- ചാർലി മാത്യു (ജി എം BSNL EKM)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.397574,76.735453|| | width=800px | zoom=16 }}
അദ്ധ്യാപകർ
- ജോൺസൺ ഒ എസ്
- ശ്രീകല പി
- കാവ്യ വിനോദ്
- ദിവ്യ
- ജൂലി മാത്യു
- ശ്രിലക്ഷ്മി ആർ
- സൂസൻ പി
- ഏബ്രഹാം വി തോമസ്
- വിദ്യ വിജയൻ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37055
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ