കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ
വിലാസം
പഴവങ്ങാടി

പഴവങ്ങാടി, ആലപ്പുഴ
,
IBPO പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - 06 - 1980
വിവരങ്ങൾ
ഫോൺ04772261144
ഇമെയിൽ35016alappuzha@gmail.com, carmelacadem08@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35016 (സമേതം)
എച്ച് എസ് എസ് കോഡ്04078
യുഡൈസ് കോഡ്32110101102
വിക്കിഡാറ്റQ87478005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, ആലപ്പുഴ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺ എയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1-12
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ655
പെൺകുട്ടികൾ355
ആകെ വിദ്യാർത്ഥികൾ1010
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ41
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. ഫാ. ലൗലി റ്റി. തേവാരി
പി.ടി.എ. പ്രസിഡണ്ട്മനോജ് കൃഷ്ണേശ്വരി
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്‍ന ജോസഫ്
അവസാനം തിരുത്തിയത്
31-01-202235016alappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. മാനേജരും പ്രധാനാധ്യാപകനുമുൾപ്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിർ ‍വഹിക്കുന്നത്.

ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ

വെരി. റവ. ഫാ. ഫിലിപ്പ് തയ്യിൽ (മാനേജർ)

റവ. ഫാ. ലൗലി റ്റി. തേവാരി (പ്രിൻസിപ്പൽ)

ശ്രീ. വി. എ. ചാക്കോ (ട്രസ്റ്റി ഇൻ ചാർജ്)

ശ്രീ. ജോ ഉണ്ണേച്ചുപറമ്പിൽ

ശ്രീ. തോമസ് തൈച്ചേരി

ശ്രീ. മാണി ഫിലിപ്പ്

ശ്രീ. ജോജി ചെന്നക്കാടൻ

ശ്രീ. ബിജോ കുഞ്ചറിയ

മാനേജർ

റവ. ഫാ. ഫിലിപ്പ് തയ്യിൽ

പ്രിൻസിപ്പൽ

റവ. ഫാ. ലൗലി റ്റി. തേവാരി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് ഫോട്ടോ വർഷം
ശ്രീമതി ആലീസ് സെബാസ്റ്റ്യൻ

(ടീച്ചർ ഇൻ ചാർജ്)

1980-1985
ശ്രീമതി വിജയമ്മ

(ടീച്ചർ ഇൻ ചാർജ്)

1985-1986
ശ്രീ ഇ. ഒ. അബ്രഹാം 1986-1991
ശ്രീ വി. എ. അബ്രഹാം 1991-1997
ഫാ. കുര്യൻ ജോസഫ്‍ തെക്കേടം 1997-1998
ശ്രീ ജോയ് സെബാസ്റ്റ്യൻ 1998-1999
സി. ഫിലോമിന എ. ജെ. 1999-2000
ശ്രീ പി. ഡി. വർക്കി 2000-2001
ശ്രീ ജോസഫ് ജോൺ 2001-2003
ശ്രീ എം. ജെ. ഫിലിപ്പ് 2003-2007
ശ്രീ പി. എ. ജയിംസ് 2007-2013
സി. ഗ്രേസി എം. എം. 2013-2016
ശ്രീമതി റോസമ്മ സ്കറിയ

(പ്രിൻസിപ്പൽ ഇൻ ചാർജ് )

2016-2019
ഫാ. ജയിംസ് കണികുന്നേൽ 2019-2021
ഫാ. ലൗലി റ്റി. തേവാരി 2021-

നേട്ടങ്ങൾ

എസ് എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,

അത്‍ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകൻ), സാലു കെ തോമസ് (ഛായാഗ്രാഹകൻ)

പ്രമാണം:Vijay madhav.jpg പ്രമാണം:Salu k.jpg

വഴികാട്ടി

  • ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.

{{#multimaps:9.498396690988086, 76.34527809643423|zoom=18}}

പുറംകണ്ണികൾ (Follow us)

സ്കൂൾ വെബ്‌സൈറ്റ്

ഫേസ്‌ബുക്ക് പേജ്

യൂട്യൂബ് ചാനൽ

അവലംബം