സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
വിലാസം
കടനാട്‌

കടനാട്‌ പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0482 2246230
ഇമെയിൽsshsskadanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31067 (സമേതം)
എച്ച് എസ് എസ് കോഡ്05042
യുഡൈസ് കോഡ്32101200108
വിക്കിഡാറ്റQ87658067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ272
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി തോമസ്
പി.ടി.എ. പ്രസിഡണ്ട്റോക്കി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്റെജി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
30-01-2022Sshsskadanad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട്  എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌. കൂടുതൽ അറിയാൻ

റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം മുഴുവൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.

=വായനാവാരം=

2017 june 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. തിങ്കളാഴ്ച ഭാഷാ ദിനമായും ചൊവ്വാഴ്ച ആംഗലേയ ഭാഷാ ദിനമായും ബുധനാഴ്ച രാഷ്ട്ര ഭാഷാ ദിനമായും അസംബ്ലി നടത്തി. വ്യാഴാഴ്ച H. S, U. Pക്ലാസിൽ നിന്ന് തിരഞ്ഞെടുത്ത 19 കുട്ടികളെ ഉൾപ്പെടുത്തി വായനാമത്സരം നടത്തി. H. S, U. P വിഭാഗങ്ങളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച 19 ക്ലാസിൽ നിന്ന് കയ്യെഴുത്തുമാസിക മത്സരം നടത്തി. . H. S, U. P വിഭാഗങ്ങളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ​എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

പച്ചക്കറി പരിപാലനം സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങൾ ഈ വർഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. വഴുതന, വെണ്ട, മുളക്, പയർ എന്നീ കൃഷി ആരംഭിച്ചു. കഴിഞ്ഞവർഷം 3 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴ പിരിച്ചുവെച്ച് പുതിയ തോട്ടം ഒരുക്കി.

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും. • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, വൈറ്റ് ബോർഡുകൾ. • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ. • ഐ.ടി ലാബുകൾ. • ലാബ്. • സ്കൂൾ സൊസൈറ്റി. • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ

മാനേജ്മെന്റ്

സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജർ റവ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറവും ,പ്രിൻസിപ്പൽ ശ്രീ.മാത്തുക്കുട്ടി ജോസഫും ഹെഡ്മാസ്ടർ ശ്രീ. ബാബു തോമസും ആണ്‌.

മുൻ സാരഥികൾ

  • മാർ സെബാസ്റ്യൻ വള്ളോപ്പിള്ളി
  • റവ.ഫാ.കെ.എ.ജോസഫ്‌ കൂവള്ളൂർ
  • എം.ടി.ഇഗ്നേഷ്യസ്
  • എസ്.ബാലകൃഷ്ണൻ നായർ
  • പി.എ.ഉലഹന്നാൻ
  • കെ.വി.വർഗീസ്‌
  • എം.എസ് ഗോപാലൻ നായർ
  • ടി.പി.ജോസഫ്‌
  • എസ് .ബാലകൃഷ്ണൻ നായർ
  • വി.കെ.തോമസ്‌
  • പി.ജെ മാത്യു
  • എ.കെ.തോമസ്‌
  • തോമസ്‌ ജോസഫ്‌
  • പി.എം.മാത്യു
  • ഇ.എം.ജോസഫ്‌
  • കെ.എ.ഉലഹന്നാൻ
  • പി.ടി.ദേവസ്യ
  • വി.എ.തോമസ്‌
  • വി.എ.ജോസഫ്‌
  • അബ്രാഹം മാത്യു
  • എം.ജെ.ജോസഫ്‌
  • റവ.ഫാ.തോമസ്‌ വെട്ടുകാട്ടിൽ (പ്രിൻസിപ്പൽ )
  • റോസമ്മ തോമസ്‌
  • ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ ഇൻ ചാർജ് )
  • ജാൻസി ജോസഫ്‌ (പ്രിൻസിപ്പൽ)
  • സെലിൻ ഒ.ഇ
  • സാബു സിറിയക് (പ്രിൻസിപ്പൽ)
  • സെബാസ്റ്റ്യൻ സി.എ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് സെബാസ്റ്റ്യൻ‌സ് എച്ച് എസ് കടനാട്

  • പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.
  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
  • തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
{{#multimaps: 9.778953,76.70163
zoom=16 }}