സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിമുക്ത നവകേരളം’ എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനും, കുട്ടികൾക്കിടയിൽ ഈ വിഷയവുമായി ബന്ധപെട്ടു ബോധവത്കരണം നടത്തുന്നതിനായി st. sebastian's ഹൈസ്കൂളിലെ കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും , ദേശവാസികളും ഒരുമിച്ചു കൈകോർത്തപ്പോൾ വലിയ ഒരു ശക്തിയായി മാറിയ കർമ്മപരിപാടികൾ.

ജാഗ്രതസമിതി രൂപീകരണം വിദ്യാലയത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നു പ്രതിനിധികളെ തിരഞ്ഞെടുത്തു ജാഗ്രതസമിതി രൂപികരിച്ചു. പ്രവർത്തങ്ങളെപറ്റി ബോധവത്കരണം നടത്തി.

karuthal -short film കുട്ടികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ചേർന്നഭിനയിക്കുന്ന ഒരു shortfilm തയ്യാറാക്കി. ലഹരിക്കടിപ്പെട്ടവരെ സ്നേഹത്തോടെ ,കരുതലോടെ വീണ്ടെടുക്കാനും, സാഹചര്യങ്ങളെ കരുതലോടെ വീക്ഷിക്കാനും പ്രചോദിപ്പിക്കുന്ന ഹ്രസ്വ സിനിമയാണിത്.