പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ | |
---|---|
വിലാസം | |
താളിക്കുഴി താളിക്കുഴി പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0472 2860010 |
ഇമെയിൽ | upsmanjappara123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42454 (സമേതം) |
യുഡൈസ് കോഡ് | 32140500510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല ടി |
പി.ടി.എ. പ്രസിഡണ്ട് | സുശീന്ദ്രൻ എസ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ എസ് |
അവസാനം തിരുത്തിയത് | |
13-01-2022 | 42454gups |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്
ഗവ.യു പി എസ്സ് മഞ്ഞപ്പാറ
ചരിത്രം
1968 ജൂൺ 3 ന് താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ് ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
സയൻസ് ക്ലബ്ബ് പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. ഇംഗ്ലീഷ് ക്ലബ്ബ് സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2017 ന് നടത്തി. Readers Theatre, Skit, Recitation, Story Telling തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഗണിത ക്ലബ് 28-02-2017 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ പുതിയ അനുഭവം ഉണ്ടാക്കി. സീഡ് ക്ലബ് നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു. വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ ആസൂത്രണം ചെയ്തത്. സാഹിത്യ പ്രവർത്തകനായ ശ്രീ മനോജ് പുളിമാത്ത് കവിതാലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി. ഡെങ്കിപ്പനിക്കെതിരെ പുളിമാത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ബീനാകുമാരിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്, പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
- ചാന്ര ദിനം
ചാന്ര ദിനത്തോടനുബന്ധിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം, ICT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
- കർക്കിടക കഞ്ഞി
കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.
- ജൈവവൈവിധ്യ പാർക്ക്
ഔഷധ സസ്യങ്ങളടങ്ങിയ ഒരു ജൈവവൈവിധ്യ ഉദ്യാനം ബഹുമാനപ്പെട്ട BPO പരിസ്ഥിതി ദിനമായ ജുൺ 5-ന് ഉദ്ഘാടനം ചെയ്തു.
- അധ്യാപകരുടെ യൂണിഫോം
ഈ സ്കൂളിലെ അധ്യാപകർ 2017 ജൂൺ 1 മുതൽ യൂണിഫോം ധരിക്കാം എന്ന് തീരുമാനമെടുത്തു.
- മികവുത്സവം
സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥലങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു.
- ലൈബ്രറി മന്ദിരം
സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു.
- വായനാ സംസ്കൃതി
വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
- പ്രതിവാര ക്വിസ്
കുട്ടികളിലെ പൊതു വിജ്ഞാനം വളർത്താനായി പ്രതിവാര ക്വിസ് നടത്തിപ്പോരുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് ഓരോ വിഷയവും മുൻ കൂട്ടി നൽകുകയും പ്രാഥമിക തല ക്വിസ് അതതു ക്ലാസിൽ നടത്തുകയും ചെയ്യുന്നു.
- നവതരംഗം( റേഡിയോ സ്റ്റേഷൻ)
പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
- ഇംഗ്ലീഷ് പ്രത്യേക പരിശീലനം
ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു.
- ശലഭ പാർക്ക്
മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു.
- സയൻസ് പാർക്ക്
120-ൽ പരം പരീക്ഷണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം |
{{#multimaps: 8.752280533126685, 76.91256406294006 | zoom=12 }}