പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.

  • ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2021 മുതൽ ന‌ടത്തി. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

  • ഗണിത ക്ലബ്

28-02-2021 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ പുതിയ അനുഭവം ഉണ്ടാക്കി.

  • സീഡ് ക്ലബ്

നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.

  • വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ
  • കർക്കിടക കഞ്ഞി

കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.

  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.

  • ജൈവവൈവിധ്യ പാർക്ക്

ഔ‍ഷധ സസ്യങ്ങളടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ആറു വർഷമായി സ്‌കൂളിൽ പരിപാലിച്ചുവരുന്നു

  • മികവുത്സവം

സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വർഷവും മികവുത്സവം സംഘടിപ്പിച്ചു വരുന്നു രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉ​ണ്ടായിരുന്നു. ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്ഗണിതം എന്നീ വിഷയങ്ങളുടെ പഠനത്തെളിവുകളും , എയറോബിക്സ്, കരാട്ടെ, സ്കൂൾ ലൈബ്രറിക്ക് വേ​ണ്ടിയുള്ള പുസ്തക ശേഖരണം,എന്നിവ ഉൾപ്പെടുത്തുന്നു.

  • ലൈബ്രറി മന്ദിരം

സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് ഇന്ന് ഈ ലൈബ്രറി

  • വായനാ സംസ്കൃതി

വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ​മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തക‍ങ്ങൾ വിതര​ണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

  • പ്രതിവാര ക്വിസ്

കുട്ടികളിലെ പൊതു വിജ്ഞാനം വളർത്താനായി പ്രതിവാര ക്വിസ് നടത്തിപ്പോരുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് ഓരോ വിഷയവും മുൻ കൂട്ടി നൽകുകയും പ്രാഥമിക തല ക്വിസ് അതതു ക്ലാസിൽ നടത്തുകയും ചെയ്യുന്നു.

  • നവതരംഗം( റേഡിയോ സ്റ്റേഷൻ)

പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.

  • ഇംഗ്ലീഷ് പ്രത്യേക പരിശീലനം

ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു.

  • ശലഭ പാർക്ക്

മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. വ്യത്യസ്ത ഇനങ്ങളിലുള്ള അൻപതോളം ശലഭങ്ങൾ ഈ ശലഭോദ്യാനത്തിലെ വിരുന്നുകാരാണ്. നീലക്കടുവ ശലഭങ്ങളുടെ കൂട്ടംചേരൽ പത്രവാർത്തകളിൽ ഇടം പിടിച്ചിരുന്നു

  • സയൻസ് പാർക്ക്

120-ൽ പരം പരീക്ഷ​ണങ്ങളുമായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് സയൻസ് പാർക്ക് സജ്ജീകരിച്ചു.

2022-23 വരെ2023-242024-25