ജി.യു.പി.എസ്.നരിപ്പറമ്പ്

23:51, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20654 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്.നരിപ്പറമ്പ്
വിലാസം
തിരുവേഗപ്പുറ

തിരുവേഗപ്പുറ പി.ഒ.
,
679304
,
പാലക്കാട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽgupnariparamb@gmail.com
കോഡുകൾ
സ്കൂൾ കോഡ്20654 (സമേതം)
യുഡൈസ് കോഡ്32061100410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവേഗപ്പുറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1349
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാസ്.എം.കെ
പി.ടി.എ. പ്രസിഡണ്ട്മുകുന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ
അവസാനം തിരുത്തിയത്
28-01-202220654


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.

തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)

അവലംബം [1]

"കാത്തു വച്ചത് "

ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010

ഭൗതികസൗകര്യങ്ങൾ

ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.

25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ്

ക്ലാസ്സ് മുറികൾ  ഇപ്പോൾ ആവശ്യത്തിന് ഇല്ല. പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ബിൽഡിംഗ് വന്നാൽ പര്യാപ്തം. ആകെ 12ഹൈടെക് ക്ലാസ്സ് മുറികൾ ഉണ്ട്. .

എല്ലാ റൂമുകളിലും വൈദുതി എത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ചിലതിൽ എത്താനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളവയാണ്. ഓഡിയോ സ്പീക്കറുകൾ (സൗണ്ട് സിസ്റ്റം) എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.

എൽ.പി.-യു.പി. ക്ലാസ്സുകളിലായി ആകെ 1350 കുട്ടികൾ പഠിക്കുന്നു.അതോടൊപ്പമുള്ള പ്രീ പ്രൈമറിയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിൽ ആകെ 1498 കുട്ടികൾ ഉണ്ട്.

സ്കൂളിൻ്റെ ചുറ്റുമതിൽ ഒരു ചെറിയ ഭാഗത്തൊഴികെ ബാക്കി പൂർണമാണ്. കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. ടോയ്ലറ്റുകൾ പെൺകുട്ടികൾക്ക് അപര്യാപ്തമാണ്. കുട്ടികൾക്ക് കളിക്കാൻ വലിയ കളിസ്ഥലം ( ഗ്രൗണ്ട്) ഉണ്ട്. പുതിയ ഇൻഡോർ കോർട്ട് തയ്യാറായി വരുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും  മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്.

കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക്  അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ  മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും  എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി  വിദ്യാലയം മുന്നോട്ട് തന്നെ.....

കൂടുതൽ വായിക്കുക



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം

ചിത്രശാല

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കരുണാകരൻ

കഥാകൃത്ത്‌, നോവലിസ്റ്റ്, കവി, നാടകകൃത്ത്.

 
കരുണാകരൻ

പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി. ജനനം 1960 ൽ.1965-66 മുതൽ 1971-72 വരെ GUPS നരിപ്പറമ്പിൽ വിദ്യാർത്ഥി. പ്രസിദ്ധീകരിച്ച കൃതികൾ - മകരത്തിൽ പറയാനിരുന്നത് (കഥകൾ -പാഠഭേദം) കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ - സൈൻ ബുക്സ്) , പായക്കപ്പൽ, (കഥകൾ - ഡി.സി ബുക്സ്)  ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ - ഡി.സി ബുക്സ്‌) അതികുപിതനായ കുറ്റാന്വേഷകനും മറ്റ് കഥകളും (കഥകൾ - ഡി.സി. ബുക്സ്‌)  പരസ്യജീവിതം (നോവെല്ല - ഡി. സി ബുക്സ്‌), ബൈസിക്കിൾ തീഫ് (നോവൽ - മാതൃഭൂമി ബുക്സ്‌), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ - ഡി.സി ബുക്സ്‌) – യുവാവായിരുന്ന ഒൻപതു വർഷം (നോവൽ - ഡി.സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ) (ഗ്രീൻ ബുക്സ്‌)  ഉടൽ എന്ന മോഹം (ലേഖനങ്ങൾ) (ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിന് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിൻറെ രണ്ടായിരത്തി പതിനെട്ടിലെ  “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു.  (E-mail : karun.elempulavil@gmail.com)

പ്രശസ്തർ

വാഴക്കുന്നം നമ്പൂതിരി.

 
വാഴക്കുന്നം നമ്പൂതിരി.



ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ

 
ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ




വഴികാട്ടി

 പട്ടാമ്പി   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറ് കിലോമീറ്റർ )
   ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
   നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.874221133703722, 76.12717211957478|zoom=18}}

  1. 1.0 1.1
     
    കാത്തു വച്ചത് "

    ജി യു പി എസ് നരിപ്പറമ്പ്  സുവർണ ജൂബിലി സ്മരണിക 

  2. https://youtu.be/YMsBMFGnhl0
  3.  
    തൃശ്ശൂർ ആകാശവാണി നിലയത്തിൽ

    നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു

  4. https://youtu.be/3M0ThUdM6TM
  5. https://youtu.be/erNn5ui9Kls
  6. https://youtu.be/psTqeTqJ7z0
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.നരിപ്പറമ്പ്&oldid=1460957" എന്ന താളിൽനിന്ന് ശേഖരിച്ചത്