എ.യു.പി.എസ് വടക്കുംപുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .
എ.യു.പി.എസ് വടക്കുംപുറം | |
---|---|
വിലാസം | |
വടക്കുംപുറം AUP SCHOOL VADAKKUMPURAM , കരേക്കാട് പി.ഒ. , 676553 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 0494 2617175 |
ഇമെയിൽ | aupschoolvadakkumpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19373 (സമേതം) |
യുഡൈസ് കോഡ് | 32050800206 |
വിക്കിഡാറ്റ | Q64566194 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടയൂർപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 611 |
പെൺകുട്ടികൾ | 619 |
ആകെ വിദ്യാർത്ഥികൾ | 1230 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിഅക്ബർ വി പി |
പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക കെ പി |
അവസാനം തിരുത്തിയത് | |
28-01-2022 | Schoolwikiaups |
ചരിത്രം
മലപ്പുറം ജില്ല, തിരൂർ താലൂക്ക്, എടയൂർ വില്ലേജിൽ എടയൂർ ഗ്രാമപഞ്ചായത്തിലെ 19 -വാർഡിലാണ് എ.യു.പി സ്‌കൂൾ വടക്കുംപുറം സ്ഥിതി ചെയ്യുന്നത്‍ .എടയൂർ ഗ്രാമ പഞ്ചായത്തിലെ 1,2,17,18,19 വാർഡുകളിലെയും മാറാക്കര പഞ്ചായത്തിലെ 6, 7,8,9 വാർഡുകളിലേയും കുട്ടികൾ വിദ്യാഭ്യാസത്തിനായ് ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത് .എടയൂർ ഗ്രാമപഞ്ചയത്തിലെ ജി എൽ പി സ്‌കൂൾ വടക്കുംപുറം, എ എൽ പി സ്കൂൾ സി കെ പാറ, മാറാക്കര പഞ്ചായത്തിലെ ജി എൽ പി സ്‌കൂൾ കരേക്കാട് എന്നീ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ ഉപരിപഠനത്തിനായ് എത്തുന്നത് ഇവിടെയാണ് . കൂടുതൽ വായിക്കുവാൻ
ഈ സ്കൂൾ ആരംഭിച്ചത് 1926 ലാണ്. അന്ന് ജില്ലാ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. വേണ്ടത്ര വളർച്ചയില്ലാതെ മുരടിച്ചുപോയ ഈ സ്ഥാപനം ശ്രീ എം. എസ്. നമ്പൂതിരിയുടെ പ്രവർത്തനഫലമായി വീണ്ടും സജീവമായത് 1940 കളുടെ ആദ്യത്തിലാണ്. 1945 ൽ എയ്‌ഡഡ് സ്‌കൂളായി അംഗീകാരം ലഭിക്കുകയും അന്തരിച്ച ശ്രീ വി പി അയമുഹാജി മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു. ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അഞ്ചാം തരം എടുത്തുകളയുകയും എൽ പി സ്‌കൂൾ മാത്രമായിത്തീരുകയും ചെയ്‌തു. വിദ്യാഭ്യാസ തല്പരനും ധിക്ഷണാശാലിയുമായിരുന്ന ശ്രീ വി പി അയമുഹാജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ വി പി സൈതാലി മാനേജരായി.1979 ൽ ശ്രീമതി പി ബിയ്യുമ്മ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്തു. 1983 ജൂലായ് 14 ന ഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്തെ നാഴികകക്കല്ലായ് ഈ സ്കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു .ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത് അന്നത്തെ മാനേജർ, പി ബിയ്യുമ്മ, മുൻ ഹെഡ്‌മാസ്റ്റർ ശ്രീ പി വി ശങ്കുണ്ണിമാസ്റ്റർ, പ്രധാനാദ്ധ്യാപികയായ ശ്രീമതി എം സരോജിനി വാരസ്യാർ, ഇ സൈനുദ്ധീൻമാസ്റ്റർ എന്നിവരാണ് . ഇന്ന് 1300 ഓളം കുട്ടികളും 47 അദ്ധ്യാപകരുമുള്ള ഇ വിദ്യാലയം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്
ഭൗതികസൗകര്യങ്ങൾ
എൽ പി, യുപി വിഭാഗങ്ങളിലായി വൈദ്ദുദീകരിച്ച ഫാനോടുകൂടിയ 30 ക്ലാസ്മുറികൾ , ടോയ്‍ലെറ്റുകൾ, കളിസ്ഥലം, കുടിവെള്ളം, വാഹന സൗകര്യം, സ്മാർട്ട് ക്ലാസ്സ്‌റൂം,പാചകപ്പുര, ലൈബ്രറി, ലബോറട്ടറി മുതലായവ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നു നില കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു .
പഠനാനുബന്ധ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ഗോവിന്ദൻ നായർ | 1945-1946 |
2 | രാമൻ നായർ | 1946-1947 |
3 | ദാക്ഷായണി ടീച്ചർ | 1947-1951 |
4 | കെ.പി വാസുദേവൻ നമ്പീശൻ | 1952-1954 |
5 | പി.വി.ശങ്കുണ്ണി നായർ | 1954-1979 |
6 | എം.സരോജിനി വാരസ്യാർ | 1979-1985 |
7 | ഇ.പി.ഭാസ്കരൻ നായർ | 1985-1986 |
8 | എം.രാമുണ്ണിക്കുട്ടി | 1986-2001 |
9 | ടി.കെ ജോസഫ് | 2001-2003 |
10 | എം. ഉണ്ണികൃഷ്ണൻ | 2003-2006 |
11 | സരള കുമാരി | 2006-2018 |
12 | അലി അക്ബർ വി.പി | 2018 |
ചിത്രശാല
വഴികാട്ടി
{{#multimaps:10.941335/76.070448 |zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 19373
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ