ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ.ഫാ.മത്തായി നൂറനാല് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
2000ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാ.മത്തായി നൂറനാൽ സ്ഥാപിച്ച ഈ വിദ്യാലയം,2007,2008,2009 വര്ഷങ്ങളിലായി 100%വിജയം എസ്. എസ്. എല്. സിക്ക് നേടിവരുന്നു. . 2000-ത്തിൽ തന്നെ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. കലാ-കായികമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തുടക്കം മുതൽ ജില്ലാ അക്വാറ്റിക് ചാമ്പ്യന്മാരാണ്.
ഭൗതികസൗകര്യങ്ങൾ
6ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളില് 7ലക്ഷം ലിറ്റര് വെള്ളം കൊള്ളുന്ന ഒരു മഴവെള്ള സംഭരണി നിര്മ്മിച്ചിട്ടുണ്ട്.
ഓര്ത്തഡോക്സ് സഭയുടെ ബത്തേരി ഭദ്രാസനമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .അഭിവന്ദ്യ എബ്രഹാം മാര് എപ്പിഫാനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജറായി പ്രവർത്തിക്കുന്നത്.. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.പി ഐസക്.
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഫിലിപ്പ് സി ഇ .