എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1666 ൽ സിഥാപിതമായി.
| എച്ച് എം എസ്സ് എൽ പി എസ്സ് കാരോട് | |
|---|---|
| പ്രമാണം:.jpg | |
| വിലാസം | |
കാരോട് പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | hmslps4@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44522 (സമേതം) |
| യുഡൈസ് കോഡ് | 32140900108 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന ബി ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ലിജി എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി വി റ്റി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Hmslps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ ഈ വിദ്യാലയം ഹോംമിഷൻ സ്കൂൾ എന്ന പേരിൽ അറിയാൻ തുടങ്ങി. ഈ നാമദേയം ഇപ്പോഴും നിലനിൽക്കുന്നു. 1891-ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 45വർഷത്തോളം പള്ളിയും സ്കൂളും ഒരുമിച്ച് പ്രവർത്തിച്ച് വരുന്നു. സ്കൂളിൻറെ പ്രഥമ മാനേജർ റവ. ദേവരാജ് ആയിരുന്നു. ആദ്യ പ്രഥമ അധ്യാപകൻ ഹാരിസ് ആണ്.
ആദ്യ കാലങ്ങളിൽ ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1942-ൽ അഞ്ചാം ക്ലാസ് വരെ ഉയർന്നു. നിലവിൽ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. സ്കൂളിൻറെ പിൻഭാഗത്തായി വളരെ പഴക്കം ചെന്ന പ്രശസ്തമായ ഞാറമരങ്ങൾ നിൽക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പഴയകാല സുഹൃത്തുകൾക്ക് ഞാറമരവും ഞാരപഴവും ഇന്നും കുുളിർമയേകുന്നകാര്യങ്ങളിൽ ഒന്നാണ്. അതിനു പിറകിലായി ഒരു കുന്ന് സ്ഥിരി ചെയ്തിരുന്നു. പണ്ട് പറങ്കിമാവിൻകൂട്ടങ്ങൾ ഇതിനു സമീപത്തായി സ്ഥിതി ചെയ്തിരുന്നു. എന്നാൽ ഇന്ന് അവയുടെ സ്ഥാനത്ത് റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞുകാണുന്നു. കുന്നിനു താഴെയായി ഒരു സരസ്വതി കോളേജ് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും കുറച്ച് മാറിഒരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
വീദ്യാലയത്തനു സമീപത്തായി ഒരു സി എസ് ഐ പള്ളിയും മുൻഭാഗത്ത് റോഡും റോഡിൻറെ മറുഭാഗത്തായി ഒരു കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൻറെ സമീപ പ്രദേശങ്ങളിൽ പുങ്കിലികുളം, പറക്കാണിക്കുളം, ഇടക്കുളം, വെൺകുളം,തലക്കനെടും കുളം തുടങ്ങി അഞ്ചോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാലയത്തിൻറെ താഴ്ന്ന പ്രദേശത്തായി റോഡിൻറെ വലതുഭാഗത്ത് ഒരു ശ്രീകൃഷ്ണവിലാസം സ്ഥിരിചെയ്യുന്നു. അവിടെ നിന്നാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.
വിദ്യാലയ പ്രദേശങ്ങളെസുന്ദരമാക്കുന്ന തോട്, വയൽ ഫല സമൃദ്ധി നിറഞ്ഞ വൃക്ഷങ്ങൾ, പച്ച വിരിച്ച നെൽപാടങ്ങൾ എന്നീ മനോഹരങ്ങളായ കാഴ്ചകൾ കണ്ട് മനസ്സിനെ കുളിരണിയിച്ചാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് കടന്നു വരുന്നത്. സാംസ്കാരികപരമായും പൈതൃകപരമായും സ്വാധീനം ചെലുത്തുന്ന പ്രദേശമായ സ്ഥത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രവേശനോത്സവം
കോവിഡ് എന്ന മഹാമാരിക്കു ശേഷം 2021-22 അദ്ധ്യായന വർഷം നവംബർ ഒന്നിനു സ്കൂൾ തുറക്കുകയും പ്രവേശനോതസവം നടത്തുകയുണ്ടായി. റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ പി.റ്റി.എ, എം.പി.റ്റി.എ പ്രസിഡൻറ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഈ അദ്ധ്യായന വർഷം ഓൺലൈൻ ക്ലാസ്സുകൾ 2021 ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു. അതിലെ ചില പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
വീടൊരു വിദ്യാലയം
കോവിഡ് മഹാമാരിയിലും പഠനം സാധ്യമാക്കുന്നതിന് രക്ഷിതാക്കളുടെ സഹായത്തോടു കൂടെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി. അതിൻറെ ഉദ്ഘാടനം നാലാം ക്ലാസിലെ അലീനയുടെ വീട്ടിൽ വച്ച് നടത്തുകയുണ്ടായി. തുടർന്ന് ഡിജിറ്റൽ സൗകര്യം ഉപയോഗപ്പെടുത്തി എല്ലാ കുട്ടികൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നൽകി.ഇതോടൊപ്പെ വീട് ഒരു പരീക്ഷണശാല എന്ന പ്രവർത്തനം നൽകിയത് എല്ലാ കുട്ടികൾക്കും പ്രയോജനപ്പെട്ടു.
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു. കുട്ടികൾ വായനയ്ക്ക് ശേഷം വായനാക്കുറിപ്പും പുസ്തകങ്ങളും തിരികെ കൊടുക്കുന്നു. നല്ല വായനാക്കുറിപ്പിനുള്ള സമ്മാനങ്ങൾ നൽകി വരുന്നു.
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ഒപ്പത്തിനു ഒപ്പം
എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും ഒരേനിലവാരത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെ നവംബർ രണ്ടാമത്തെ വാരത്തിൽ പ്രീടെസ്റ്റ് നടത്തുകയും പിന്നോക്കക്കാരെ കണ്ടെത്തി പ്രത്യേക അക്ഷരക്ലാസ്സുകൾ രാവിലെ ഒൻപത് മണി മുതൽ നൽകി വരുന്നു.
ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ
ഒളിമ്പിക്സ് 2020-ൽ നടന്ന പ്രത്യേക സന്ദർഭത്തിൽ കുട്ടികളിൽ ഒളിമ്പിക്സ് അവബോധം സൃഷ്ടിക്കുന്നതിന് ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ വലിയൊരു പങ്കാളിത്വം ഉണ്ടായിരുന്നു.
ഇംഗ്ലീഷ് ഫെസ്റ്റ്
കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യരാക്കി തീർക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണ്. സ്കൂൾതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയും റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ, പി റ്റി എ, എം.പി.റ്റി.എ, പ്രസിഡൻറ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ഉദ്ഘാടനെചെയ്തുകൊണ്ട് ജീവിതത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്വം ഇംഗ്ലീഷ് ഫെസ്റ്റ് വലിയൊരു വിജയമാക്കി തീർത്തു.
ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീ ജോൺ സാറിൻറെ പ്രത്യേകമായ ക്ലാസ് സംഘടിപ്പിക്കയുണ്ടായി.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ചാന്ദ്രദിനം
സ്വാതന്ത്ര ദിനം
അധ്യാപക ദിനം
ഓണം
ഗാന്ധിജയന്തി
ശിശുദിനം
ക്രിസ്തുമസ്സ്
അദ്ധ്യാപകർ
ലീന ബി ജോസ്
ഷിബി ആർ എസ്
ഷീബ എസ് ജെ
സിന്ധു ആർ
ക്ളബുകൾ
ക്ളമ്പുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സയ്‍ൻസ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ക്ലബ്ബിലും അധ്യാപകരെ ചുമതലപ്പെടുത്തുകയും കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുകയും ചെയ്യുന്നു.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.32226,77.11991|| width=700px | zoom=18 }}
|
|