ജി.എച്ച്.എസ്സ്. പിറവം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്. പിറവം | |
---|---|
പ്രമാണം:GHS PIRAVOM.jpg | |
വിലാസം | |
പിറവം GHSS PIRAVOM , പിറവം പി ഒ പി.ഒ. , 686664 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1985 |
വിവരങ്ങൾ | |
ഫോൺ | 0485 2243556 |
ഇമെയിൽ | ghspiravom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28018 (സമേതം) |
എച്ച് എസ് എസ് കോഡ് | 7159 |
യുഡൈസ് കോഡ് | 32081200208 |
വിക്കിഡാറ്റ | Q99486071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 84 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനീത എസ് |
പ്രധാന അദ്ധ്യാപിക | സുമ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയൻ എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | എൽസമ്മ ശാലു |
അവസാനം തിരുത്തിയത് | |
04-01-2022 | Anilkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്. എസ്.എസ്.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ വിജയം നിലനിർത്തിരയിരുന്നു. പിന്നീട് എയ്‌ഡഡ് സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത് പല അൺഎയ്‌ഡഡ് സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. ഇന്ന് എല്ലാ സ്റ്റാൻഡേർഡുകളിലും ഓരോ ഡിവിഷൻ മാത്രം പ്രവർത്തിക്കുന്നു. 2004-ൽ ഈ സ്‌കൂളിന് ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഇവിടെ ഹയർ സെക്കന്ഡറിക്കും ഹൈ സ്കൂളിനും നല്ല വിജയ ശതമാനം ലഭിചു വരുന്നു പാഠ്യേതര പ്രവർതനങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. രണ്ട് ഐ.ടി. ലാബുകളിലും കമ്പ്യൂട്ടറുകൾ,ലാപ് ടോപ്പുകൾ,പ്രൊജക്ടറുകൾ, സ്പീക്കർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.
കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യ ശാസ്ത്റ ക്ലബ്ബ്
- ഗ്രീൻപോലീസ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- അക്ഷരവൃക്ഷം
മാനേജ്മെന്റ്
Government of Kerala
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.87083,76.48625|zoom=18}}
|}
മേൽവിലാസം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം എറണാകുളം-686
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28018
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ