ജി.എച്ച്.എസ്സ്. പിറവം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി 2 ക്ളാസ് മുറികളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ഹൈസ്കൂൾ-ഹയർസെക്കന്ററി ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളായി കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യം ഒരുക്കുന്നു. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു. പിറവം നിയോചക മണ്ടലത്തിലെ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യഘട്ടമായ1.81 കോടി യുടെ പ്രൊജക്ട് പ്രകാരം ഗ്രൗണ്ട് ഫ്ലോറിൽ അടുക്കള, ഭക്ഷണശാല, ആൺകുട്ടികൾക്കായുള്ള ശൗചാലയം എന്നിവയും ഒന്നാം നിലയിൽ 2400 sq/ft ലാബ് സമുച്ചയവും നിർമ്മാണം പൂർത്തിയായി.