ഗവ. യു പി സ്കൂൾ കൃഷ്ണപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ഗവ. യു പി സ്കൂൾ കൃഷ്ണപുരം | |
|---|---|
| വിലാസം | |
കൃഷ്ണപുരം കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1888 |
| വിവരങ്ങൾ | |
| ഫോൺ | 0476 2448814 |
| ഇമെയിൽ | kgupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36459 (സമേതം) |
| യുഡൈസ് കോഡ് | 32110600504 |
| വിക്കിഡാറ്റ | Q87479390 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൃഷ്ണപുരം പഞ്ചായത്ത് |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 313 |
| പെൺകുട്ടികൾ | 216 |
| ആകെ വിദ്യാർത്ഥികൾ | 529 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൻ.സായിദാ ബീവി |
| പി.ടി.എ. പ്രസിഡണ്ട് | എം.രാജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | വൃന്ദ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Gupskrishnapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1888 - ൽ സ്ഥാപിതമായ ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വിദ്യാലയ മുത്തശ്ശിയാണ് ഗവ : യു.പി. സ്കൂൾ കൃഷ്ണപുരം ശ്രീ . വെങ്ങാട്ടംപള്ളിൽ പട്ടരുടെ നേതൃത്വത്തിൽ അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിതമായ ഈ സ്കൂൾ ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിന്റെ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് കോട്ട കം സ്കൂൾ എന്ന് ഇന്നും അിറയപ്പെടുന്നു . ആദ്യകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു . സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ജാതിമത ഭേദമന്യേ ഈ സ്കൂളിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 200 കുട്ടികൾ അന്ന് അധ്യയനം നട ത്തിയിരുന്നു . പഴയാറ്റൂർ നാരായണപിള്ള ( എച്ച്.എം ) കാപ്പിൽ പ്ലാവും കീഴിൽ കുറുപ്പു സാർ , തുണ്ടിൽ കുഞ്ഞുപിള്ള സാർ , ശങ്കരിയമ്മടീച്ചർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ . 1943-44 വർഷത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു . തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളുമായി ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി ഏകദേശം 1000 ത്തോളം കുട്ടികൾ അന്ന് ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു . സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യമറിയിച്ച് നിരവധി പ്രതിഭാശാലികളെ അറിവിന്റെ പന്ഥാവിലേക്ക് കൈപിടിച്ച് നയിച്ച മധ്യതിരുവിതാംകൂറിലെ പ്രസ്ത വിദ്യാകേന്ദ്ര മായിരുന്നു ഈ സ്കൂൾ . പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ശ്രീ . എസ് . ഗുപ്തൻ നായരിൽ തുടങ്ങി അദ്ദേഹത്തിന്റെ മകൻ ശശിഭൂഷണിലൂടെ ഇപ്പോഴത്തെ CPCRI ഡയറക്ടർ ഡോ : കൃഷ്ണകുമാർ , കേരള ഫീഡ്സ് എം.ഡി. ഡോ : ശ്രീകുമാർ , ഡോ : രാജ.ഡി. കൃഷ്ണപുരം , ഡോ : ശിവരാജൻ എന്നിവരിലേക്ക് നീളുന്ന നീണ്ട ഒരു ശിഷ്യ നിരതന്നെ ഈ സ്കൂളിനുണ്ട് . ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ പ്രഥമാദ്ധ്യാപകനുമായിരുന്ന കറുത്തകുഞ്ഞ് സാർ , പൂർവ്വ അധ്യാപകരും പ്രഥമാധ്യാ പികമാരുമായ ലില്ലിക്കുട്ടി ടീച്ചർ , സാവിത്രി ടീച്ചർ , കൊച്ചുചെറുക്കൻ സാർ എന്നി വരും സ്കൂളിന്റെ അഭിമാന ഭാജനങ്ങളാണ് . എന്നാൽ 20 -ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനങ്ങളുടെ ഇംഗ്ലീഷ് വിദ്യാ ഭ്യാസത്തോടുള്ള അമിത പ്രാധാന്യം കണ്ടറിഞ്ഞ് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ കൂണുപോലെ മുളപൊട്ടി . ഈ വിദ്യാലയത്തിന്റെ നാലു ഭാഗങ്ങളിലും ഹൈടെക് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ വന്നത് ഈ വിദ്യാലയ ത്തിലേക്ക് കുട്ടികളുടെ ഒഴുക്ക് കുറയുന്നതിന് കാരണമായി . ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തോടുള്ള രക്ഷിതാക്കളുടെ അമിത താല്പര്യം കണ്ടറിഞ്ഞ് കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊള്ളാൻ ഈ വിദ്യാലയാധികൃതർ തയ്യാറാകാതിരുന്നതും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമായി . കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടി കളുടെ എണ്ണം 100 നും 125 നും ഇടയിലായി നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബി ലതിക ഹെഡ്മിസ്ട്രസ്സ്
- അഗസ്റ്റിൻ ഹെഡ്മാസ്റ്റർ
- കെ എൻ രാജപ്പൻ ഹെഡ്മാസ്റ്റർ
സി ജി പൊന്നമ്മ ഹെഡ്മിസ്ട്രസ്സ് വിജയകുമാർ ഹെഡ്മാസ്റ്റർ വിജയലക്ഷ്മി അമ്മാൾ ഹെഡ്മിസ്ട്രസ്സ് ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പ്രൊഫ: എസ. ഗുപ്തൻ നായർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.150432, 76.507437 |zoom=8}}