ഗവ. യു പി സ്കൂൾ കൃഷ്ണപുരം/എന്റെ ഗ്രാമം
കൃഷ്ണപുരം
ആലപ്പുഴ ജില്ലയിലെ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ, കായംകുളം ഉപ ജില്ലയിലെ, കൃഷ്ണപുരം സ്ഥലത്തുള്ള, ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ കൃഷ്ണപുരം. ഈ വിദ്യാലയം 'കോട്ടയ്ക്കകം സ്കൂൾ' എന്നും പ്രാദേശികമായി അറിയപ്പെടുന്നു.
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1888 - ൽ സ്ഥാപിതമായ ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വിദ്യാലയ മുത്തശ്ശിയാണ് ഗവ : യു.പി. സ്കൂൾ കൃഷ്ണപുരം ശ്രീ . വെങ്ങാട്ടംപള്ളിൽ പട്ടരുടെ നേതൃത്വത്തിൽ അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിതമായ ഈ സ്കൂൾ ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിന്റെ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് കോട്ട കം സ്കൂൾ എന്ന് ഇന്നും അിറയപ്പെടുന്നു . ആദ്യകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു . സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ജാതിമത ഭേദമന്യേ ഈ സ്കൂളിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 200 കുട്ടികൾ അന്ന് അധ്യയനം നട ത്തിയിരുന്നു . പഴയാറ്റൂർ നാരായണപിള്ള ( എച്ച്.എം ) കാപ്പിൽ പ്ലാവും കീഴിൽ കുറുപ്പു സാർ , തുണ്ടിൽ കുഞ്ഞുപിള്ള സാർ , ശങ്കരിയമ്മടീച്ചർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ .
ഭൗതികസൗകര്യങ്ങൾ
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം,
CCTV
സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ,കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി കവാടത്തിൽ സെക്യൂരിറ്റി, വിശാലമായ അസംബ്ലി ഹാൾ, സ്ത്രീ-സൗഹൃദ വിശ്രമമുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റുകൾ, വിപുലമായ പുസ്തക ശേഖരം
ഹൈടെക് പാചകശാല.