ഗവ. യു പി സ്കൂൾ കൃഷ്ണപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ, കായംകുളം ഉപ ജില്ലയിലെ, കൃഷ്ണപുരം സ്ഥലത്തുള്ള, ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ കൃഷ്ണപുരം. ഈ വിദ്യാലയം 'കോട്ടയ്ക്കകം സ്കൂൾ' എന്നും പ്രാദേശികമായി അറിയപ്പെടുന്നു.
ഗവ. യു പി സ്കൂൾ കൃഷ്ണപുരം | |
---|---|
വിലാസം | |
കൃഷ്ണപുരം കൃഷ്ണപുരം , കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1888 |
വിവരങ്ങൾ | |
ഫോൺ | 0476 2448814 |
ഇമെയിൽ | kgupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36459 (സമേതം) |
യുഡൈസ് കോഡ് | 32110600504 |
വിക്കിഡാറ്റ | Q87479390 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൃഷ്ണപുരം പഞ്ചായത്ത് |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 313 |
പെൺകുട്ടികൾ | 216 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ.സായിദാ ബീവി |
പി.ടി.എ. പ്രസിഡണ്ട് | എം.രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വൃന്ദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1888 - ൽ സ്ഥാപിതമായ ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വിദ്യാലയ മുത്തശ്ശിയാണ് ഗവ : യു.പി. സ്കൂൾ കൃഷ്ണപുരം ശ്രീ . വെങ്ങാട്ടംപള്ളിൽ പട്ടരുടെ നേതൃത്വത്തിൽ അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിതമായ ഈ സ്കൂൾ ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിന്റെ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് കോട്ട കം സ്കൂൾ എന്ന് ഇന്നും അിറയപ്പെടുന്നു . ആദ്യകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു . സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ജാതിമത ഭേദമന്യേ ഈ സ്കൂളിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 200 കുട്ടികൾ അന്ന് അധ്യയനം നട ത്തിയിരുന്നു . പഴയാറ്റൂർ നാരായണപിള്ള ( എച്ച്.എം ) കാപ്പിൽ പ്ലാവും കീഴിൽ കുറുപ്പു സാർ , തുണ്ടിൽ കുഞ്ഞുപിള്ള സാർ , ശങ്കരിയമ്മടീച്ചർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ .
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം,
CCTV
സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ,കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി കവാടത്തിൽ സെക്യൂരിറ്റി, വിശാലമായ അസംബ്ലി ഹാൾ, സ്ത്രീ-സൗഹൃദ വിശ്രമമുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റുകൾ, വിപുലമായ പുസ്തക ശേഖരം
ഹൈടെക് പാചകശാല.
പാഠ്യേതര പ്രവർത്തനങ്ങൾ
കൊവിഡ് മഹാമാരി മൂലംമാർച്ച് 10 ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ പിന്നോക്കം പോകാതിരിക്കാനായി ആക്ടീവ് ഹോളിഡേയ്സ് എന്ന പേരിൽ എൽകെജി തലം മുതൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു തിങ്കൾ മുതൽ വെള്ളിവരെ പഠനപ്രവർത്തനങ്ങളും, ശനി ഞായർ ദിവസങ്ങളിൽ ലോക്കഡൗൺ ക്രിയേറ്റീവ് എന്നപേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവ നടത്തി കുട്ടികളെ വിദ്യാലയ തോട് ചേർത്തു നിർത്തുകയും രക്ഷിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബി ലതിക ഹെഡ്മിസ്ട്രസ്സ്
- അഗസ്റ്റിൻ ഹെഡ്മാസ്റ്റർ
- കെ എൻ രാജപ്പൻ ഹെഡ്മാസ്റ്റർ
സി ജി പൊന്നമ്മ ഹെഡ്മിസ്ട്രസ്സ് വിജയകുമാർ ഹെഡ്മാസ്റ്റർ വിജയലക്ഷ്മി അമ്മാൾ ഹെഡ്മിസ്ട്രസ്സ് ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പ്രൊഫ: എസ. ഗുപ്തൻ നായർ
- ശ്രീ.ശശിഭൂഷൺ
- ഡോ.കൃഷണകുമാർ (CPCRI ഡയറക്ടർ)
- ഡോ.ശ്രീകുമാർ (മാനേജിങ് ഡയറക്ടർ, കേരള ഫീഡ്സ്)
- ഡോ.രാജ ഡി. കൃഷ്ണപുരം
- ഡോ.ശിവരാജൻ
വഴികാട്ടി
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
- കൃഷ്‌ണപുരം കൊട്ടാരത്തിന് സമീപം സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36459
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ