ഗവ. യു പി സ്കൂൾ കൃഷ്ണപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1943-44 വർഷത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു . തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളുമായി ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി ഏകദേശം 1000 ത്തോളം കുട്ടികൾ അന്ന് ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു . സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യമറിയിച്ച് നിരവധി പ്രതിഭാശാലികളെ അറിവിന്റെ പന്ഥാവിലേക്ക് കൈപിടിച്ച് നയിച്ച മധ്യതിരുവിതാംകൂറിലെ പ്രസ്ത വിദ്യാകേന്ദ്ര മായിരുന്നു ഈ സ്കൂൾ . പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ശ്രീ . എസ് . ഗുപ്തൻ നായരിൽ തുടങ്ങി അദ്ദേഹത്തിന്റെ മകൻ ശശിഭൂഷണിലൂടെ ഇപ്പോഴത്തെ CPCRI ഡയറക്ടർ ഡോ : കൃഷ്ണകുമാർ , കേരള ഫീഡ്സ് എം.ഡി. ഡോ : ശ്രീകുമാർ , ഡോ : രാജ.ഡി. കൃഷ്ണപുരം , ഡോ : ശിവരാജൻ എന്നിവരിലേക്ക് നീളുന്ന നീണ്ട ഒരു ശിഷ്യ നിരതന്നെ ഈ സ്കൂളിനുണ്ട് . ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ പ്രഥമാദ്ധ്യാപകനുമായിരുന്ന കറുത്തകുഞ്ഞ് സാർ , പൂർവ്വ അധ്യാപകരും പ്രഥമാധ്യാ പികമാരുമായ ലില്ലിക്കുട്ടി ടീച്ചർ , സാവിത്രി ടീച്ചർ , കൊച്ചുചെറുക്കൻ സാർ എന്നി വരും സ്കൂളിന്റെ അഭിമാന ഭാജനങ്ങളാണ് . എന്നാൽ 20 -ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനങ്ങളുടെ ഇംഗ്ലീഷ് വിദ്യാ ഭ്യാസത്തോടുള്ള അമിത പ്രാധാന്യം കണ്ടറിഞ്ഞ് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ കൂണുപോലെ മുളപൊട്ടി . ഈ വിദ്യാലയത്തിന്റെ നാലു ഭാഗങ്ങളിലും ഹൈടെക് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ വന്നത് ഈ വിദ്യാലയ ത്തിലേക്ക് കുട്ടികളുടെ ഒഴുക്ക് കുറയുന്നതിന് കാരണമായി . ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തോടുള്ള രക്ഷിതാക്കളുടെ അമിത താല്പര്യം കണ്ടറിഞ്ഞ് കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊള്ളാൻ ഈ വിദ്യാലയാധികൃതർ തയ്യാറാകാതിരുന്നതും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമായി . കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടി കളുടെ എണ്ണം 100 നും 125 നും ഇടയിലായി നിലകൊള്ളുന്നു .