എബനേസർ എച്ച്. എസ്.എസ്.റാന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എബനേസർ എച്ച്. എസ്.എസ്.റാന്നി | |
---|---|
വിലാസം | |
ഈട്ടിച്ചുവട് , റാന്നി ഈട്ടിച്ചുവട് പി.ഒ. , 689675 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 04735 201113 |
ഇമെയിൽ | ebenezerhighschool335@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38067 (സമേതം) |
എച്ച് എസ് എസ് കോഡ് | 3101 |
യുഡൈസ് കോഡ് | 32120801210 |
വിക്കിഡാറ്റ | Q87596004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 149 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 148 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അരുൺ രാജ് കെ |
പ്രധാന അദ്ധ്യാപിക | ശ്രീജ എൻ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ജോജി മാത്യു പുതുവേലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത സാംസൺ |
അവസാനം തിരുത്തിയത് | |
24-01-2022 | 38067HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇബനീസർ എച്ച്.എസ്.റാന്നി.
1953ൽ നാടിന്റെ ഉന്നമനം കരുതി മലയിൽ ഈട്ടിചുവട്ടിൽ റവ. M.P തൊമസ്, റവ C.V George, Mr. C.V Thomas എന്നിവരുടെ ശ്രമഭലമായി സ്കൂൾ ആരംഭിച്ചു
ചരിത്രം
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. U. P. സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു -
എബനേസർ എന്ന പേരിടാൻ ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഐസിടി ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയെയും ആശ്രയിക്കുന്നു . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്
- ഐ.റ്റി. ക്ലബ്
- എക്കോ ക്ലബ്
- സ്കൗട്ട്
- N C C
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
സ്കൂളിന്റെ പ്രഥമ മാനേജർ Rev . M. P. തോമസ് കശീശ ആയിരുന്നു .അന്ന് ശ്രീ . C. V. തോമസ് കുളങ്ങര ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി പ്രവർത്തിച്ചു .ഓരോ Term വെച്ച് ഈട്ടിച്ചുവട്ടിൽ മുതിർന്ന കുടുംബാഗങ്ങൾ മാനേജ്‌മന്റ് സ്ഥാനം മാറി മാറി വഹിച്ചു . പിൽക്കാലത്തു Rev . C.V. ജോർജ് B.A. , B.L. , B.D. ദീർഘ വര്ഷകാലങ്ങളോളം സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു .ജോർജ് അച്ഛന് ശേഷം ശ്രീ . C.V.തോമസ് മാനേജർ ആയി .പിന്നീട് ശ്രീ . ഫിലിപ്പോസ് തോമസ് I.A.S. മാനേജർ ആയി പ്രവർത്തിച്ചു .ഈ കാലയളവിൽ ശ്രീ . ജോർജ് ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി സേവനം അനുഷ്ടിച്ചു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 .ശ്രീ . സി . ടി . ജോർജ് ആനിക്കാട് - സ്ഥാപക HM
2 .ശ്രീ . പി . എം . എബ്രഹാം പുത്തൻകാവ്
3. ശ്രീ . ടി . ജെ .ഇട്ടി B.A. , B.T.
4 ശ്രീമതി . റേച്ചൽലമ്മ സാമുവേൽ B.Sc , B.T.
5 .ശ്രീ . ജോർജ് ഏബ്രഹാം
6 .ശ്രീമതി . K . O .മേരിക്കുട്ടി
7 .ശ്രീ . K.N. സദാശിവൻ
8 . ശ്രീ .അലക്സ് സൈമൺ
9 .ശ്രീമതി . ഷേർലി ജോൺ
10 .ശ്രീമതി . മേരിക്കുട്ടി ഈപ്പൻ
11 .ശ്രീ . P.C. യോഹന്നാൻ
12 .ശ്രീമതി . ശ്രീജ N . ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. രാജൻ തോമസ്
- ഡോ. ഷാജു MBBS - MD
- ഡോ.സന്തോഷ് Phd
- സജി ഫിലിപ്പ്
- ശ്രീമതി. മേഴ്സി പാണ്ടിയത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
വഴികാട്ടി
പത്തനംതിട്ടയിൽ നിന്നും 18 KM അകലെയുള്ള റാന്നി താലൂക്കിൽ വലിയകാവ് റൂട്ടിൽ 5 km പോകുമ്പോൾ ഈട്ടിച്ചുവട് ഗ്രാമത്തിലെത്താം. ഈ ഗ്രാമപ്രദേശത്തിന്റെ തിലകക്കുറിയാണ് ഈ സ്കൂൾ . {{#multimaps:9.4107269,76.7804638|zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38067
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ