എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളരണം വായന
കൊറോണ കാലത്ത്, കുട്ടികളുടെ മാനസികോല്ലാസത്തോടൊപ്പം വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും മുൻ നിർത്തിയാണ് വളരണം വായന എന്ന പരിപാടി തുടങ്ങിയത്.ഇതിന്റെ ഭാഗമായി 1,2 ക്ലാസുകാർക്ക് വായനകാർഡുകളും 3, 4 ക്ലാസുകാർക്ക് ചെറിയ കഥകളും വായിക്കാനായി നൽകി. പ്രവർത്തങ്ങൾ ഗ്രൂപ്പുകളിൽ share ചെയ്തു.അറബിക് വായനകാർഡുകളും കുട്ടികൾക്ക് വായിക്കാനായി നൽകിവരുന്നു.ഓരോ അധ്യാപകരും ക്ലാസ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും 3,4 ക്ലാസ്സിലെ കുട്ടികൾ പ്രത്യേകം ഒരു നോട്ട്ബുക്കിൽ ഇവ തയ്യാറാക്കി സൂക്ഷിക്കുകയും വേണം. നോട്ട്ബുക്കുകൾ വിലയിരുത്തുമ്പോൾ ഇവ വിലയിരുത്തുകയും ചെയ്യുന്നു.ഈ രീതിയിൽ എല്ലാ ആഴ്ചയും വായനകാർഡുകളും കഥകളും നൽകുന്നു. പ്രധാന പ്രവർത്തനങ്ങൾ ഒരു ഫോൾഡറിൽ ആക്കി സൂക്ഷിക്കുന്നു. വരുന്ന മാസങ്ങളിൽ ഇംഗ്ലീഷ് വായനകാർഡ്, കുട്ടികളുടെ സർഗ്ഗല്മക പ്രവർത്തനങ്ങൾ,എന്നിവക്കും കൂടി പ്രാധാന്യം നൽകാൻ തീരുമാനിച്ചു. അതുപ്രകാരം ഓരോ ആഴ്ചയും ഓരോ പ്രവർത്തനങ്ങളും നൽകാൻ തീരുമാനമായി. ശ്രീമതി.സുമതി ടീച്ചറുടെ ചെറിയ ചെറിയ അക്ഷരപ്പാട്ടുകളും ശ്രീമതി.ഉഷ ടീച്ചറുടെ വായനകാർഡുകളും ഈ പ്രവർത്തനത്തിന് മികവേറി.
ഡിജിറ്റൽ ക്ലാസ് മാഗസിൻ, സ്കൂൾ ആകാശവാണി, സുദിനം ദിനപത്രം, പാവനിർമ്മാണം, മെഗാ ക്വിസ് പ്രോഗ്രാം, ഐടി മേള
സ്റ്റുഡൻസ് പോലീസ്, അമ്മ ഡയറി, അമ്മ വായന, സഞ്ചരിക്കുന്ന ഡയറി കുറിപ്പ്, സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ്
തൈക്കോണ്ടോ,അടുക്കളത്തോട്ടം, വളരണം വായന, മികവുത്സവം, സ്കൂൾ പ്രോഗ്രാം ഡോക്യൂമെന്റഷൻ, മാനസികോല്ലാസ പ്രവർത്തനങ്ങൾ,എന്റെ ഫോൾഡർ, എന്റെ എബിലിറ്റി നോട്ട് ബുക്ക്, ടീച്ചേഴ്സ് ഡയറി,