എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പാവനിർമ്മാണം
പാവനാടകം
കേരള പൊതു വിദ്യാഭ്യാസ രംഗം ഇന്ന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തിനു മാതൃകാപരമായ തരത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. ലോകം വിരൽ തുമ്പിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസരംഗവും കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ട് നടന്ന പ്രവർത്തനങ്ങളാണ് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന്റെ കാതൽ.
വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന എല്ലാ കുട്ടികൾക്കും പഠന നേട്ടം കൈവരിക്കാൻ ഉതകുന്ന തരത്തിൽ അധ്യാപന രീതികളും പഠനം ലക്ഷ്യങ്ങളും പുതുക്കി രൂപകല്പന ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരമൊരു മാറ്റത്തിന്റെ പാതയിലൂടെയാണ് ഇപ്പോൾ ഞങ്ങളും സഞ്ചരിക്കുന്നത്.
ആദ്യകാലങ്ങളിൽ സർഗാത്മക വികസനത്തിനും സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും മാത്രമായിരുന്നു പാവ നാടകങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് പാവനാടകം ക്ലാസ് മുറികളിൽ പഠനതന്ത്രം ആയി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.കുട്ടികൾ ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഗണിത--ശാസ്ത്ര വിഷയങ്ങൾ വളരെ ലളിതമായി കുട്ടികളിൽ എത്തിക്കാൻ ഏറ്റവും ഫലപ്രദമായ ഒരു പഠന തന്ത്രമായി പാവനാടകം ഞങ്ങൾ അവതരിപ്പിക്കുന്നു.