എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അമ്മ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മഡയറി

            ഒന്നാം ക്ലാസ്സിലെ തനത് പ്രവർത്തനമാണ് അമ്മ ഡയറി. ക്ലാസ്സിലെ ഓരോ കുട്ടിക്കും ഒരു നിശ്ചിതദിവസം ഡയറി വീട്ടിലേക്ക് കൊടുത്തയക്കുകയും അതിൽ അമ്മമാർക്ക് മക്കളെക്കുറിച്ചുള്ള അഭിപ്രായങ്ങളും, കുട്ടികൾ പങ്കുവയ്ക്കുന്ന രസകരമായ സ്കൂൾ അനുഭവങ്ങളും, അമ്മമാർക്ക് അധ്യാപകരോട് പറയാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തുന്നു. ഇതുവഴി ടീച്ചർ -അമ്മ ബന്ധം ദൃഢമാകുന്നു. ഈ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഗുണം അമ്മമാർ തന്റെ മക്കളോട് സംസാരിക്കാൻ സമയം കണ്ടെത്തുന്നു എന്നതാണ്. ക്ലാസ്സ് റൂമിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവർക്ക് മനസ്സിലാക്കാം എന്നുമാത്രമല്ല ഏതെല്ലാം പഠനപ്രവർത്തനങ്ങൾ ആണ് നടന്നത് എന്നും എങ്ങനെ അത് നടത്തിയെന്നും അതിൽ കുട്ടിയുടെ റോൾ എന്ത് എന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. തുടർപ്രവർത്തനം നൽകാൻ ഇത് രക്ഷിതാവിനെ ഒരു പരിധി വരെ സഹായിക്കുന്നു.