ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഐടി മേള

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി അധിഷ്ഠിത പഠനം

         

           സ്കൂളിലെ 1 മുതൽ  4 വരെയുള്ള മുഴുവൻ കുട്ടികൾക്കും ആഴ്ചയിൽ ഒരു പിരിയഡ്  കളിപ്പെട്ടി ടെക്സ്റ്റ് ബുക്ക് ആസ്പദമാക്കി പഠനം നടന്നുവരുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ വരെ ഐടി അധിഷ്ഠിത പാഠ്യപദ്ധതിയിൽ വളരെ താൽപര്യത്തോടു കൂടിയാണ് സമീപിക്കുന്നത്. പിന്നാക്ക വിദ്യാർത്ഥികൾ പഠനത്തിൽ തൽപരരുമായ മറ്റു പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ മുന്നോട്ടുവരുന്നത് ഐടി അധിഷ്ഠിത പഠനത്തിന്റെ മെച്ചമായ വിലയിരുത്താം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാനുഭവം പിന്നാക്കക്കാരുടെ പഠനമികവ് വർധിപ്പിക്കാനും കാരണമാകുന്നു. ഓരോ ക്ലാസിലെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഓരോ മാസത്തെയും റിസോഴ്സുകൾ പ്രത്യേക രജിസ്റ്ററിൽ  രേഖപ്പെടുത്തുന്നു ഇതുപോലെതന്നെ ഓരോ മാസത്തെയും കളി പെട്ടിയിലെ ദൃശ്യാനുഭവങ്ങൾ ടീച്ചിങ് മാന്വലിൽ രേഖപ്പെടുത്തുന്നു. രണ്ടുമാസത്തിലൊരിക്കൽ എല്ലാ അധ്യാപകരെയും  പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിലെ സ്മാർട്ട്‌ ക്ലാസ്സ് റൂമിൽ വച്ച് ഐ ടി ട്രെയിനിങ്  നൽകുന്നു.