എസ്. ബി. എസ്. ഓലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ കൊടുമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.
എസ്. ബി. എസ്. ഓലശ്ശേരി | |
---|---|
വിലാസം | |
ഓലശ്ശേരി ഓലശ്ശേരി , ഓലശ്ശേരി പി.ഒ. , 678551 , പാലക്കാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0491 2965999 |
ഇമെയിൽ | sbsolassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21361 (സമേതം) |
യുഡൈസ് കോഡ് | 32060400503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുമ്പ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ എച്ച് |
പി.ടി.എ. പ്രസിഡണ്ട് | വിനീത് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത എം |
അവസാനം തിരുത്തിയത് | |
19-01-2022 | 21361 |
ചരിത്രം
കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.കൂടുതൽ വായിക്കാൻ
അക്കാദമിക പ്രവർത്തനങ്ങൾ
കൊടുമ്പ് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശിശു സൌഹൃദ വിദ്യാലയമായി ഉയർന്നിട്ടുണ്ട് .
സ്കൂൾ പ്രധാനാധ്യാപകൻ
വേണുഗോപാലൻ.എച്ച് 2019 ഏപ്രിൽ-1 ന് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ പ്രധാനാധ്യാപകനായി ചുമതലയേറ്റു.എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത് പ്രധാന അധ്യാപകനാണ് ശ്രീ വേണുഗോപാലൻ മാസ്റ്റർ .നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം, വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കുമാണ് ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നത്. ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം ഓരോ കാര്യങ്ങളും നോക്കി കാണുന്നത്. നൂതന ആശയങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കുന്നതിനും വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനു മായി നിരന്തരം പരിശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞങ്ങളുടെ പ്രധാന അധ്യാപകൻ. ഈ നിലയിൽ വിദ്യാലയത്തിലെ ഓരോ സഹപ്രവർത്തകർക്കും അഭിമാനമുണ്ട്.
വിദ്യാലയത്തിലെ ഓരോ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് അതിനു വേണ്ട നടപടികൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കാറുണ്ട്.മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതിക മികവുകളും വിജ്ഞാനവും ആർജിക്കുന്നതിൽ വളരെയധികം മികവുപുലർത്തുന്ന വ്യക്തിയാണ്.ഈ മികവുകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും അദ്ദേഹം വളരെയധികം ശ്രദ്ധിച്ചു വരുന്നുണ്ട്.
നിരവധി തിരക്കുകൾക്കിടയിലും ഒഴിവുസമയങ്ങൾ കണ്ടെത്തി വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകുകയും വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്.ഇതോടൊപ്പം സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അവരെക്കൂടി ഒപ്പം നിർത്താൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഗണിതാശയങ്ങളും, ശാസ്ത്ര ഗവേഷണങ്ങളും കുട്ടികളുടെ നിത്യജീവിതത്തിൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന അധ്യാപനരീതിയും എടുത്തുപറയേണ്ട ഒന്നാണ്.
ഓരോ വിദ്യാലയത്തിലെയും നെടുതൂണാണ് പ്രധാന അധ്യാപകൻ.നല്ല വ്യക്തിത്വം, സംസ്കാരം, പെരുമാറ്റം, വൈകാരിക സ്ഥിരത,സാമൂഹിക പ്രതിബന്ധത,മൂല്യബോധം,ഉണർവ് എന്നിവയെല്ലാം ഒരു അധ്യാപകന് വേണ്ട മികവുകളാണ് ഈ മികവുകൾ എല്ലാം തന്നെ തികഞ്ഞ ഒരു വ്യക്തിത്വത്തിനുടമയാണ് എസ്. ബി .എസ് ഓലശ്ശേരിയിലെ പ്രധാന അദ്ധ്യാപകനായ ശ്രീ വേണുഗോപാലൻ മാസ്റ്റർ .
മാനേജ്മെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.നല്ലപാഠം പ്രവർത്തനങ്ങൾ, സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.
നേട്ടങ്ങൾ
സംസ്ഥാനം ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മികവുകൾ പത്രവാർത്തകളിലൂടെ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട് സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ. 2019-2020 * 2020-2021 * 2021-2022
പുറംകണ്ണികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ.യു.പി.പരമേശ്വരൻ | 1950 - |
2 | ശ്രീ.ശ്രീധരൻ | |
3 | ശ്രീ.സുകുമാരൻ | |
5 | ശ്രീ.സഹദേവൻ | 1990-1996 |
6 | ശ്രീ.ഗംഗാധരൻ | 1996-1999 |
7 | ശ്രീ.സി. ഉണ്ണികൃഷ്ണൻ | 1999 - 2002 |
8 | ശ്രീ. കെ മുരളീധരൻ | 2003 - 2015 |
9 | ശ്രീമതി.പി. ആനന്ദവല്ലി | 2016 - 2017 |
10 | ശ്രീ.പി.വി. സേതുമാധവൻ | 2017 - 2019- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
- പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
- തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
{{#multimaps:10.72096,76.69862|zoom=18}}