കോട്ടക്കുന്ന് യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കോട്ടക്കുന്ന് യു പി സ്കൂൾ | |
|---|---|
| വിലാസം | |
കോട്ടക്കുന്ന് കാട്ടാമ്പള്ളി പി.ഒ. , 670011 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 11 - ആഗസ്ത് - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04972778226 |
| ഇമെയിൽ | .school13665@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13665 (സമേതം) |
| യുഡൈസ് കോഡ് | 32021300802 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിജയൻ |
| പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ എംഎ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | School13665 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു.
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ. വെളുത്തേരി കറുവൻ അതീവ തൽപരനായിരുന്നു. നല്ല ഫർണിച്ചറുകൾ സ്ഥിരമായ കെട്ടിടങ്ങൾ, കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കൽ എന്നിവയിൽ അദ്ദഹം ബദ്ധശ്രദ്ധനായിരുന്നു. 1965 ൽ ശ്രീ വി. സദാനനൻ ഈ വിദ്യാലയത്തിന്റെ മാനേജരായി തീർന്നതോടെ 1966 , 1981, 1991, 1995 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഒരു ക്ലാസിൽ 90 മുതൽ 98 വരെ കുട്ടികൾ പഠിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം ഈ കെട്ടിടങ്ങളുടെ നിർമ്മിതിയോടെ അവസാനിച്ചു. അധ്യാപകരുടെ എണ്ണവും ഒപ്പം വർദ്ധിച്ചു.
നമ്മുടെ പ്രദേശത്തുള്ള വിദ്യാർത്ഥികൾ സാധാരണ കുടുബത്തിൽ നിന്ന് വരുന്നവരാണ് സമ്പന്നവിഭാഗത്തിൽപ്പെടുന്നവർ ഇല്ലെന്നു തന്നെ പറയാം എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊള്ളുവാൻ പ്രാപ്തരായ രക്ഷിതാക്കളായിരുന്നു. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക വികാസങ്ങൾക്ക് ഉണർവേകാൻ നിർണയകമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സുശക്തമായ പി ടി എ എന്നും ഈ ഈ വിദ്യാലയത്തിന് എന്നും ഒരു താങ്ങായി ലഭിച്ചിട്ടുണ്ട് സാമൂഹിക പ്രതിബന്ധതയും മതേതര മൂല്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയം ലക്ഷ്യമിടുന്നത്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ്‌മുറികൾ ,ഓഫീസ്,സ്റ്റാഫ്‌റൂം ,കുടിവെള്ളസൗകര്യം ,വൃത്തിയുള്ള പാചകപ്പുര ,ഭക്ഷണ ഹാൾ ,മൂത്രപ്പുര മുതലായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ഭാഗത്തേക്കും യഥേഷ്ടം ബസ്സ് സൗകര്യവും ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}