സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ കലാപരവും  സാഹിത്യപരവുമായ കഴിവുകൾ  പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ്  സ്കൂൾ തലത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി  വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്.

ജൂൺ മാസം തന്നെ വായനദിനം, വായനവാരാചരണം, ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കൽ എന്നീ പ്രവർത്തനങ്ങൾ  സാഹിത്യവേദി ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു.

ഈ  വർഷം  വായനവാരാചാരണം  വൈവിധ്യമാർന്ന  പരിപാടികളോടെ  നടപ്പിലാക്കി. എൽ. പി, യു. പി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചു.

വായനവാരത്തോടനുബന്ധിച്ചു ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്ക് കഥകഥനം,എൽ. പി, യു. പി വിഭാഗം കുട്ടികൾക്ക് സാഹിത്യക്വിസ്, പോസ്റ്റർ നിർമാണം, വീട്ടിൽ ഒരു വായനമൂല, വായനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യകാരന്മാരുടെ ചിത്രശേഖരണം.. ആൽബം  നിർമ്മിക്കൽ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി.

ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ക്വിസ് മത്സരം തുടങ്ങിയവയും  സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ  കുട്ടികൾക്ക് സമ്മാനം നൽകിവരുന്നു.

ദിനാചാരണങ്ങൾ, കുട്ടികളിലെ വായനാശീലം, സർഗാത്മകത ഇവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാഹിത്യവേദി  ഊന്നൽ നൽകിവരുന്നു.