കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

കോട്ടക്കുന്ന് യു.പി സ്കൂളിൻ്റെ 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നവാഗതരായ പിഞ്ചു കുട്ടികളെ മുതിർന്ന കുട്ടികൾ ക്യാപ്പും ബലൂണും നൽകി സ്വീകരിച്ചു . ചടങ്ങിൻ്റെ ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ പി അജയകുമാർ നിർവ്വഹിച്ചു. മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി എം എ ശഫീദ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് വേദിയിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. കുട്ടികൾക്ക് വിവിധ ക്ലബുകളുടെയും അധ്യാപകരുടേയും വക മധുരപലഹാര വിതരണവും ഉണ്ടായി പുതുതായി ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ചിറക്കൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കുടയും കൂടിയായപ്പോൾ പ്രവേശനോൽസവം അക്ഷരാർത്ഥത്തിൽ കുട്ടികൾക്ക് ഉത്സവമായി മാറി
ലോക പരിസ്ഥിതി ദിനം :
ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ഇതോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ പോസ്റ്റർ രചന, ക്വിസ് മത്സരംഎന്നീ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി
വായന ദിനം :
വായന ദിനമായ ജൂൺ 19 ന് രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു .കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യം വായനാദിന സന്ദേശമായി ഹെഡ്‍ടീച്ചർ പറഞ്ഞു .ഇതോടനുബന്ധിച്ചുള്ള പ്രത്യേക പ്രതിജ്ഞയും കുട്ടികൾക്കു ചൊല്ലിക്കൊടുത്തു .ലൈബ്രറി പുസ്തക വിതരണം ,വായനശാല സന്ദർശനം ,ക്വിസ് ,പോസ്റ്റർ രചന ,പത്ര ക്വിസ് എന്നിങ്ങനെ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും നടത്തി .
ബഷീർ ദിനം

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ചരമദിനമായ ജൂലൈ 19 ന് ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ റീൽ ആയും ചെറിയ സ്കിറ്റുകളായും അവതരിപ്പിച്ചു .മതിലുകൾ ,പാത്തുമ്മയുടെ ആട് എന്നിവ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ച് സ്കൂൾ വാട്സാപ്പിലൂടെ അയക്കുകയുണ്ടായി.
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്

ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടന്നു. തിരഞ്ഞെടുപ്പ് വിഞ്ജാപനം, മാതൃക പെരുമാറ്റ ചട്ടം. പത്രിക സമർപ്പണം പ്രചരണം എന്നിങ്ങനെ ഒരു യാഥാർത്ഥ ഇലക്ഷനിലുള്ള എല്ലാ ഘടകങ്ങളുംഉൾകൊള്ളിച്ചുള്ളതായിരുന്നു ഇത്തവണത്തെ ഇലക്ഷൻ. പ്രിൻ്റ് ചെയ്ത ബാലറ്റ് പേപ്പർ. പോളിംഗ് ബൂത്ത്, ഇലക്ഷൻ ഓഫീസർമാർ, പോലീസ് എന്നീ ചേരുവകളെല്ലാം ഒത്തുചേർന്ന തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികളിൽ ജനാധിപത്യബോധവും വോട്ടവകാശത്തിൻ്റെ പ്രാധാന്യവും തിരിച്ചറിയാനുള്ള വഴിയായി മാറി