എസ് എൻ വി യു പി എസ് എൽതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽതുരുത്ത് എന്ന ഗ്രാമത്തിൽ നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് എസ് എൻ വി യു പി എസ് എൽതുരുത്ത് .
| എസ് എൻ വി യു പി എസ് എൽതുരുത്ത് | |
|---|---|
| വിലാസം | |
എൽതുരുത്ത് കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0480 2808456 |
| ഇമെയിൽ | snvupselthuruth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23443 (സമേതം) |
| യുഡൈസ് കോഡ് | 32070601509 |
| വിക്കിഡാറ്റ | Q64091076 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 170 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി.കെ അഞ്ജു കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | കെ.എം. ആഷിക് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിബിത ബിനോയ് |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 23443 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
എൽതുരുത്ത് ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്കൂളാണിത്. 1917- 18 കാലഘട്ടത്തിൽ സമൂഹത്തിൽ ഉച്ചനീചത്വം കൊടുമ്പിരികൊണ്ടിരുന്ന ഈ അവസരത്തിൽ അവർണർക്ക് വിദ്യാഭ്യാസ സൗകര്യം വളരെ കുറവായിരുന്നു. ആയിടക്ക് ദാമോദരതണ്ടാന്റെ വീട്ടിൽ ശ്രീനാരായണഗുരുദേവൻ സന്ദർശിക്കാൻ ഇടയായി. സവർണർ അവർണരോട് കാട്ടുന്ന അനീതികൾ മനസ്സിലാക്കിയ അദ്ദേഹം. എല്ലാ ജാതിക്കാർക്കും ഉപകരിക്കും വിധത്തിൽ ഒരു സ്കൂൾ സ്ഥാപിക്കാൻ ദാമോദര തണ്ടാനോട് നിർദ്ദേശിച്ചു. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ പാട്ടസ്ഥലമായി തെരുവിൽ ദാമോദരൻ നോക്കി വന്നിരുന്ന സ്ഥലത്ത് ഗുരുവിന്റെ ഉപദേശപ്രകാരം ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.
ഫീസ്ആനുകൂല്യം അനുഭവിച്ച് താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനുള്ള ഒരു സ്ഥാപനം ആയതുകൊണ്ട് കൊടുങ്ങല്ലൂരിലെ പലഭാഗങ്ങളിൽനിന്നും അവർണ്ണർ ഇവിടെ വിദ്യാഭ്യാസത്തിന് എത്തിച്ചേർന്നു.വിജ്ഞാനത്തിനു വേണ്ടി ദാഹിച്ചിരുന്ന താഴ്ന്ന ജാതിക്കാർക്ക് ഈ സ്കൂൾ ഒരു അനുഗ്രഹമായിരുന്നു ആദ്യത്തെ മാനേജറും ഹെഡ്മാസ്റ്ററും ദാമോദരൻ മാസ്റ്റർ ആയിരുന്നു ആദ്യകാലത്ത് സ്കൂളിന് ഓപ്പൺ കോപ്പറേറ്റീവ് എൽ പി സ്കൂൾ എന്നായിരുന്നു പേര്.എന്ന് ചില പഴമക്കാർ പറഞ്ഞു വരുന്നു.ആദ്യം ഇത് എൽ പി സ്കൂൾ ആയിരുന്നു.
1962 ഇത് യുപി സ്കൂളായി ഉയർന്നു.അന്ന് യുപിഎസ് എൽത്തുരുത്ത് എന്നായിരുന്നു പേര്. ദാമോദര തണ്ടാൻ സ്ഥാപിച്ച തുകൊണ്ട് " തണ്ടാന്റെ സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്നു.
സഹോദരൻ അയ്യപ്പൻ ഒരിക്കൽ ഇവിടം സന്ദർശിക്കാൻ ഇടയായി.അദ്ദേഹം സ്കൂളിൽ ഗുരുദേവൻറെ എണ്ണച്‌ഛായ ചിത്രംഅനാവരണം ചെയ്തു.അദ്ദേഹമാണ് സ്കൂളിന് ശ്രീ നാരായണ വിലാസം സ്കൂൾ എന്ന പേര് നൽകാൻ നിർദേശിച്ചത്.കുറെ വർഷങ്ങൾക്കു ശേഷം മേലധികാരികൾ ഈ പേര് അനുവദിച്ചു തന്നു .