എസ് എൻ വി യു പി എസ് എൽതുരുത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫീസ്ആനുകൂല്യം അനുഭവിച്ച് താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനുള്ള ഒരു സ്ഥാപനം ആയതുകൊണ്ട് കൊടുങ്ങല്ലൂരിലെ പലഭാഗങ്ങളിൽനിന്നും അവർണ്ണർ ഇവിടെ വിദ്യാഭ്യാസത്തിന് എത്തിച്ചേർന്നു.വിജ്ഞാനത്തിനു വേണ്ടി ദാഹിച്ചിരുന്ന താഴ്ന്ന ജാതിക്കാർക്ക് ഈ സ്കൂൾ ഒരു അനുഗ്രഹമായിരുന്നു ആദ്യത്തെ മാനേജറും ഹെഡ്മാസ്റ്ററും ദാമോദരൻ മാസ്റ്റർ ആയിരുന്നു ആദ്യകാലത്ത് സ്കൂളിന് ഓപ്പൺ കോപ്പറേറ്റീവ് എൽ പി സ്കൂൾ എന്നായിരുന്നു പേര്.എന്ന് ചില പഴമക്കാർ പറഞ്ഞു വരുന്നു.ആദ്യം ഇത് എൽ പി സ്കൂൾ ആയിരുന്നു.

1962  ഇത് യുപി സ്കൂളായി ഉയർന്നു.അന്ന് യുപിഎസ് എൽത്തുരുത്ത് എന്നായിരുന്നു പേര്. ദാമോദര തണ്ടാൻ സ്ഥാപിച്ച തുകൊണ്ട് " തണ്ടാന്റെ സ്കൂൾ" എന്ന് ഇന്നും  അറിയപ്പെടുന്നു.

സഹോദരൻ അയ്യപ്പൻ ഒരിക്കൽ ഇവിടം സന്ദർശിക്കാൻ ഇടയായി.അദ്ദേഹം സ്കൂളിൽ ഗുരുദേവൻറെ എണ്ണച്‌ഛായ ചിത്രംഅനാവരണം ചെയ്തു.അദ്ദേഹമാണ് സ്കൂളിന് ശ്രീ നാരായണ വിലാസം സ്കൂൾ  എന്ന പേര് നൽകാൻ നിർദേശിച്ചത്.കുറെ വർഷങ്ങൾക്കു ശേഷം മേലധികാരികൾ ഈ പേര് അനുവദിച്ചു തന്നു .