എസ് എൻ വി യു പി എസ് എൽതുരുത്ത്

(S N V U P S ELTHURUTH എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ത‍ൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽതുരുത്ത് എന്ന ഗ്രാമത്തിൽ നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് എസ് എൻ വി യു പി എസ് എൽതുരുത്ത് .

എസ് എൻ വി യു പി എസ് എൽതുരുത്ത്
വിലാസം
എൽതുരുത്ത്

എൽതുരുത്ത്
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0480 2808456
ഇമെയിൽsnvupselthuruth@gmail.com
കോഡുകൾ
സ്കൂൾ കോഡ്23443 (സമേതം)
യുഡൈസ് കോഡ്32070601509
വിക്കിഡാറ്റQ64091076
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.കെ അഞ്ജു കുമാർ
പി.ടി.എ. പ്രസിഡണ്ട്sivaji nadumuri
എം.പി.ടി.എ. പ്രസിഡണ്ട്vineetha subash
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എൽതുരുത്ത് ഗ്രാമത്തിന്റെ    മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്കൂളാണിത്. 1917- 18 കാലഘട്ടത്തിൽ സമൂഹത്തിൽ ഉച്ചനീചത്വം കൊടുമ്പിരികൊണ്ടിരുന്ന ഈ അവസരത്തിൽ അവർണർക്ക് വിദ്യാഭ്യാസ സൗകര്യം വളരെ കുറവായിരുന്നു. ആയിടക്ക് ദാമോദരതണ്ടാന്റെ വീട്ടിൽ ശ്രീനാരായണഗുരുദേവൻ സന്ദർശിക്കാൻ ഇടയായി. സവർണർ അവർണരോട് കാട്ടുന്ന അനീതികൾ മനസ്സിലാക്കിയ അദ്ദേഹം. എല്ലാ ജാതിക്കാർക്കും ഉപകരിക്കും വിധത്തിൽ ഒരു സ്കൂൾ സ്ഥാപിക്കാൻ ദാമോദര തണ്ടാനോട്‌ നിർദ്ദേശിച്ചു. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ പാട്ടസ്ഥലമായി തെരുവിൽ ദാമോദരൻ നോക്കി വന്നിരുന്ന സ്ഥലത്ത് ഗുരുവിന്റെ ഉപദേശപ്രകാരം ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കൊടുങ്ങല്ലൂർ ഉപജില്ലയിൽ എൽതുരുത്ത് പ്രദേശത്ത് നാലുവശവും ചുറ്റുമതിലോടുകൂടിയ 60 സെന്റ് സ്ഥലത്ത് മനോഹരമായ ഇരുനില കെട്ടിടത്തോട് കൂടിയ വിദ്യാലയമാണ് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ. ഓഫീസ്റൂം, സ്റ്റാഫ് റൂം, 14 ക്ലാസ് മുറികൾ സ്കൂൾ ലൈബ്രറി, ശാസ്ത്ര ഗണിത ശാസ്ത്ര ലാബുകൾ കൂടാതെ പ്രത്യേകമായി ഐടി ലാബും സ്കൂളിൽ  പ്രവർത്തിച്ചുവരുന്നു.യുപി കുട്ടികൾക്ക് വോളി ബോൾ കോർട്ടും പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് കിഡ്സ് പാർക്കും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം, ജൈവകുളം,പച്ചക്കറിത്തോട്ടം എന്നിവ പരിപാലിക്കുന്നുണ്ട്. പാചകപ്പുര പ്രത്യേകമായി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്ലറ്റ് സൗകര്യവുമുണ്ട് . അഗ്നിബാധ ഒഴിവാക്കുവാനായി അഗ്നിരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശുദ്ധജലം ശേഖരിക്കുന്നതിനായി മഴവെള്ളസംഭരണി വാട്ടർ പ്യൂരിഫയർ സൗകര്യവുമുണ്ട്. ഐ ഇ ഡി സി കുട്ടികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനായി റാമ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വോളിബോൾ കോച്ച് പരമേശ്വരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കോച്ചിംഗ് നടത്തുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പാഴ്  വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പരിശീലനം, പൊതു വിജ്ഞാന പരിശീലനം എന്നിവ നടത്തിവരുന്നു. കോവിഡ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

മുൻ സാരഥികൾ

1 ദാമോദരൻ മാസ്റ്റർ
2 നളിനി ടീച്ചർ
3 അമ്മിണി ടീച്ചർ
4 സുബ്രഹ്മണ്യൻ മാസ്റ്റർ
5 ശ്രീദേവി അമ്മ
6 സുമ ടി ജി
7 തിലകം കെ എ
8 മോളി കെഎസ്
9 ശോഭ പി കെ
10 അഞ്ചുകുമാർ പി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സുമതി (ഗവ :ഗൈനക്കോളജിസ്റ്റ് )

ഡോ. മഞ്ജു (വെറ്റിനറി )

ഡോ .രുദ്രൻ (BAMS )

നേട്ടങ്ങൾ .അവാർഡുകൾ.

2017 -18,2018-19,2019-20 എന്നീ അധ്യായനവർഷങ്ങളിൽ തുടർച്ചയായി കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 20 വർഷത്തോളം പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ എൽപി യുപി ഉപജില്ലാതല മത്സരങ്ങളിൽ ഒന്ന്,രണ്ട് സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

കൊടുങ്ങല്ലൂരിൽ നിന്നും പറവൂരിലേക്ക് പോകുന്ന വഴിയിൽ  കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്നു


അവലംബം