ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ | |
---|---|
വിലാസം | |
ഭൂമിവാതുക്കൽ കോടിയൂറ പി.ഒ, , കല്ലാച്ചി 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 0496 2560320,0496 2562496 |
ഇമെയിൽ | 16079vadakara@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 16079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ .കെ മൂസ്സ മാസ്റ്റർ |
പ്രധാന അദ്ധ്യാപകൻ | സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ |
അവസാനം തിരുത്തിയത് | |
31-01-2019 | 16079 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സംസ്ഥാന കലോത്സവത്തിൽ തിളങ്ങി ക്രസൻ്റ്
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ച്ച വെക്കാൻ ക്രസന്റിന് സാധിച്ചു.ക്രസന്റിന്റെ നാല് പ്രതിഭകൾ സംസ്ഥാനത്ത് വിവിധ തരം മത്സരങ്ങളിലായി എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം അറബിക് സംഭാഷണത്തിൽ ക്രസന്റിലെ പത്താം തരം വിദ്യാർത്ഥികളായ നജീഹ, നുസ്ഹ എന്നിവരും ഹൈസ്കൂൾ അറബിക് മോണോ ആക്ടിൽ പത്താം തരത്തിലെ തന്നെ മുനീർ എം എന്ന വിദ്യാർത്ഥിയുമാണ് ക്രസന്റിന്റെ പ്രതിഭകൾ.
ചരിത്രം
<style> p {
font-family:Chilanka;
} </style>
കോ ഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു. സ്കൂളിന്റെ ആദ്യകാല സാരഥികൾ. കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണൻ വാണിമേൽ, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുൽ വഹാബ്, ശ്രീ. ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്. സ്കൂൾ കലോത്സവത്തിലും കായിക മേളകളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമുൽപെടെ വിവിധ സ്ഥാനങ്ങൾ നിരവധി തവണ നേടാൻ ഈ സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്. പഠനരംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ 8,9,10 ക്ലാസുകൾ മാത്രം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2014 ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
അഞ്ച് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലൈബ്രറിയും, സയൻസ് ലാബും പ്രവർത്തിക്കുന്നു. 25 കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന ലാബും, എല്ലാവിധ സൌകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട്.2017- 18 അധ്യായന വർഷത്തിൽ പത്താം തരത്തിലെ 10 ക്സാസ് മുറികളും ക്ലാസ് പി.ടി. എ യുടെ സഹായത്തോട് സമ്പൂർണ ഹൈടെക് ക്ലാസ് മുറികളായി.ഈ അധ്യയന വർഷത്തോടെ ക്രസന്റിലെ മുഴുവൻ ക്ലാസ്സുകളും ഹൈ ടെക് ക്ലാസ്സുകളാക്കി മാറ്റി.
സാരഥികൾ
മാനേജ്മെന്റ്
മാനേജർ . വാര്യാങ്കണ്ടി കുഞ്ഞാലി മാസ്റ്റർ
മുൻ സാരഥികൾ
പി. തറുവൈ ഹാജി പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല സി. കെ മമ്മു മാസ്റ്റർ
നിലവിൽ ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് ഹയർസെക്കണ്ടറി സ്കൂൾ.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.കെ മൂസ്സ മാസ്റ്ററുമാണ്.
വായന ആഘോഷമാക്കിയ ക്രസന്റിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം
വാ.യന ആഘോഷമാക്കിയ വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വേറിട്ടതും വൈവിധ്യവുമായ പ്രവർത്തനങ്ങളിലൂടെ പുസ്തക വായനയും ലൈബ്രറി പ്രവർത്തനങ്ങളും കുട്ടികളുടെ ആസ്വാദന തലത്തിലേക്ക് പരിവർത്തിപ്പിച്ചെടുത്ത വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വായനാഘോഷത്തിന്റെ നിരവധി മുഹൂർത്തങ്ങൾ അനുഭവ ഭേദ്യമാക്കിയ ഉദ്ഘാടന ചടങ്ങ് വായന തിരിച്ച് പിടിക്കുന്നതിന്റെ നേർസാക്ഷ്യമായിരുന്നു.ജനകീയ പങ്കാളിത്തത്തോട് കൂടി ക്രസന്റ് നിർമ്മിച്ചെടുക്കുന്ന മികവിന്റെ മാതൃകകൾ പലതും സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാവുകയാണ്.കഴിഞ്ഞ വർഷം RMSA യുടെ അവാർഡും ക്രസന്റിനെ തേടിയെത്തിയിരുന്നു.രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമാണ് ക്രസന്റിന്റെ ഉദ്ദാന വഴിയിലെ ശ്രദ്ദേയ സാന്നിദ്ധ്യങ്ങൾ.മികവുകളിലേക്ക് ഉയർന്നു പറക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ചുറ്റുവട്ടത്തുള്ള മുഴുവൻ വിഭവങ്ങളും വൈഭവങ്ങളും തേടുകയാണ് ക്രസന്റിന്റെ സാരഥികൾ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പുന്നക്കൽ അഹ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു ഹെഡ് മാസ്റ്റർ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ സ്കൂൾ ലീഡർ അദ്നാൻ കെ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള എഡ്യുകെയർ പുരസ്കാരം കോർഡിനേറ്റർ റഷീദ് കോടിയൂറ സ്വീകരിച്ചു.
ഉപതാളുകൾ
പ്രമാണം:Camers.png ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണൻ വാണിമേൽ, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുൽ വഹാബ്, ശ്രീ. ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്.ഇവരിൽ പ്രധാനികളിൽ ഒരാളാണ് സഫീർ കളത്തിൽ (ലണ്ടനിലെ കേമ്പ്രിഡ്ജ് സർവകലാശാലയിൽ റിസർച്ച് സ്കോളറാണ്.
വഴികാട്ടി
ക്രസന്റ് ഹൈസ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.7067,75.7219, |zoom=13}}
മേൽവിലാസം
ക്രസന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കോടിയൂറ പി.ഒ, കല്ലാച്ചി, വാണിമേൽ
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0483 2851344 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0496 2560320,0496 2562496