ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 15 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ തിരുവനന്തപുരം
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 05 - 1925
വിവരങ്ങൾ
ഫോൺ04702672485
ഇമെയിൽrrvbvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ആർ.സാബു
പ്രധാന അദ്ധ്യാപകൻവേണു.ജി.പോറ്റി
അവസാനം തിരുത്തിയത്
15-09-201942024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.


ചരിത്രം

                                                                                                                                                                                 

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് ‍രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ൽ ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 ൽ രാജാ രവിവർമ്മ ബോയ്സ് സ്കൂളും രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.

ഭൗതികസൗകര്യങ്ങൾ

7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകൾ ഉള്ള 2 ലാബുകൾ സ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മൾട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകൾ,വൈറ്റ് ബോർഡ് ,കൃഷിയിടം, പന്ത്രണ്ട് ക്ളാസ്സ് റൂമുകൾ ഹൈടെക് റൂമുകളായി.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ വാർഷികം 2019https://youtu.be/oEI4dHnO-YY

മികവ് (ചിത്രശാല)

മാനേജ്മെന്റ്

ദ്വിവിജേന്ദർ റെഡ്ഡി

മുൻ സാരഥികൾ

ഇംഗ്ലീ‍ഷ് മിഡിൽ സ്കൂൾ (18/5/1925)

പി. കൊച്ചുണ്ണി തിരുമുല്പാട്
ജി. രവിവർമ്മ
സി. രവിവർമ്മ
ആർ. രാജരാജവർമ്മ
ടി.കെ. നീലകണ്ഠവാര്യർ
പി.കെ. രാഘവൻപിള്ള
സി.ആർ. രാജരാജവർമ്മ

ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945)

സി.ആർ. രാജരാജവർമ്മ
എം. രാമവാര്യർ
ആർ. രവിവർമ്മ
എ. ദാമോദരൻ നായർ

രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)

എ. ദാമോദരൻ നായർ
ജി.ചന്ദ്രശേഖരൻ നായർ
എസ്സ്. വാസുദേവൻപിള്ള
പി.ദേവകി ഭായ്
എം.ആർ.കമലം
ആർ. രാഘവൻപിള്ള
എൻ. രവീന്ദ്രൻ നായർ
കെ.ആർ.ഗോപികാരമണൻ നായർ
സി.ശ്രീനിവാസൻ പിള്ള
ആർ. രാജലക്ഷ്മിഅമ്മ

രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററിസ്കൂൾ(1/6/2001)

പി.ആർ. ശശീന്ദ്രൻപിള്ള
പി.ആർ. നളിനകുമാരി
ആർ. കൃഷ്ണകുമാർ വർമ്മ
എസ്സ് . രാമസ്വാമിശർമ്മ
എസ്.ആർ.ജയശ്രീ
ബി.ലൈല
എസ്.ആർ.ജലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ - മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ
  • കിളിമാനൂർ രമാകാന്തൻ - പ്രശസ്ത കവി.
  • ഡോ.കെ ശ്രീധരൻ പോറ്റി - ഹൃദയ രോഗ വിദഗ്ധൻ.
  • കിളിമാനൂർ കുഞ്ഞിക്കുട്ടൻ - നാടകപ്രവർത്തകൻ.
  • മുല്ലക്കര രത്നാകരൻ - മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
  • ഡോ.അബ്ദുൽ നാസർ - ഹൃദയ രോഗ വിദഗ്ധൻ.
  • മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
  • ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
  • ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
  • കിളിമാനൂർ മധു - പ്രശസ്ത കവി.

അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ

വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)ഫോൺ.9447583892
ജി.എസ്സ് ബീന(സീനിയർ അസിസ്റ്റന്റ്)
മലയാളം
ഐ.ബി.ജയശ്രീ, ബി.പ്രതിഭ,രശ്മി,
ഇംഗ്ളീഷ്
എസ്സ്.എൻ.സ്മിത,രാഖിരാധാകൃഷ്ണൻ
ഹിന്ദി
എം.സി.പ്രമോദ്, ചന്ദ്രലേഖ.സി.ആർ
ഭൗതികശാസ്ത്രം
വി.എസ്സ്.പ്രിയ, ആർ.ജയശ്രീ
ജീവശാസ്ത്രം
എ.ജി.പ്രശോഭ, എസ്.ആർ.ജയശ്രീ
ഗണിതം
ജി.എസ്സ് ബീന, എ.എസ്.ലെജു, ജി.എസ്.ഷീജ
സോഷ്യൽ സയൻസ്
ടി.എസ്സ്.ഉഷ, എൻ.കെ.വിജയൻ പിള്ള
കായികാദ്ധ്യാപകൻ
വി.കെ.ഷാജി
അപ്പർ പ്രൈമറി വിഭാഗം
,ആർ.സിന്ധു,പ്രീതി.ജി.നായർ,ജയന്തി,വി.എസ്സ്.ബിനുറേ
അനദ്ധ്യാപകർ
കെ.രമേഷ് വർമ്മ, ആർ.ബാബു, എസ്സ്.ഗോപാലകൃഷ്ണശർമ്മ, എസ്സ്.സുരേഷ് കുമാർ
വി.എച്ച്.എസ്സ്.എസ്സ് വിഭാഗം
വി.ആർ. സാബു, (പ്രിൻസിപ്പൽ)ഫോൺ.9447386804
എ.വി.അനൂപ്കുമാർ,പി.നിസ്സാം, ജി. അനിൽകുമാർ,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലൻ, ജി.ആർ. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആർ. ഷിബു, കെ.രാമരാജവർമ്മ.

രാജാരവിവർമ്മ

https://en.wikipedia.org/wiki/Raja_Ravi_Varma

സർഗവേദി

ചായക്കൂട്ട് : വിശ്വചിത്രകാരൻ രാജാരവിവർമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരൻ അഭിഷേക് ഷാജി (ക്ളാസ്സ് 9 )

വഴികാട്ടി

|{{#multimaps: 8.7672937,76.8661103 | zoom=12 }}