സി.എം.എച്ച്.എസ് മാങ്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.
സി.എം.എച്ച്.എസ് മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് കൂമ്പൻപാറ പി.ഒ, , മാങ്കടവ് 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04864219042 |
ഇമെയിൽ | 29046cmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''29046''' (29046 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''ഇടുക്കി''' |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷി പി വർഗീസ് |
അവസാനം തിരുത്തിയത് | |
21-08-2019 | Srteslin99 |
ലക്ഷ്യം
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവുംശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.
വിഷൻ
ശാരീരികവും മാനസികവും ആദ്ധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായപക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങള ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക
മിഷൻ
- മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
- സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ
- സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ
- രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുവാൻ
ആപ്തവാക്യം
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.
ചരിത്രം
- പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.
സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2016-17 -ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈ ടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാക്കി. ഹൈടെക് ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവികുളം എം എൽ എ ശ്രീ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. അടിമാലി സബ്ജിജില്ല കൈറ്റ് മാസ്റ്റർ ശ്രീ ജിജോ എം തോമസ് ആശംസയർപ്പിച്ചു. പി.റ്റി എ പ്രസിഡന്റ്, എം പിറ്റി എ പ്രസിഡന്റ്, ലോക്കൽ മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സയൻസ് ലാബ്
ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം 19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്.
കമ്പ്യൂട്ടർ ലാബ്
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.
ലൈബ്രറി & റീഡിംഗ് റൂം
"വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും". കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട.വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ ആവശ്യമായ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വായനാമുറിയും കാർമൽ മാതാ സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. മലയാളം അധ്യാപിക സി.സിൻസി കുര്യൻ ലൈബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു.
ബോർഡിംഗ്
പ്രാർത്ഥനാലയം
ജീവിത വിജയത്തിൽ എത്തിച്ചേരുന്നതിന് പഠനത്തോടൊപ്പം പ്രാർത്ഥനയും അവശ്യഘടകം തന്നെ. കുട്ടികളുടെ മനസ്സിനെ ഏകാഗ്രതയിലേക്ക് നയിക്കാൻ, ദൈവാശ്രയ ബോധത്തിൽ ആഴപ്പെട്ട് പളർന്നുവരാൻ ഉപകരിക്കുന്ന ഒരു പ്രാർത്ഥനാലയം നമ്മുടെ സ്കൂളിനോടു ചേർന്നുണ്ട്.
പാചകപ്പുര
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.
ഊട്ടുപുര
കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ദേവികുളം എം എൽ എ ശ്രീ രാജേന്ദ്രൻ സാറ് നൽകിയ എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ഒരു ഊട്ടുപുര സ്കൂളിന് സ്വന്തമായുണ്ട്.
ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റുകൾ
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യമായ ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ഉണ്ട്.
സ്കൂൾബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളാണുള്ളത്.
പച്ചക്കറിത്തോട്ടം
മാലിന്യസംസ്കരണം
വിശാലമായ കളിസ്ഥലം
ഫുട്ബോൾ കോർട്ട്
ബാഡ്മിന്റൺ കോര്ട്ട്
അക്കാദമികം
സ്കൂൾ അസംബ്ളി
മോർണിംഗ് ക്ലാസ്സ്
ഈവനിംഗ് ക്ലാസ്സ്
മന്ത്‍ലി ടെസ്‍ററ്
ടേം മൂല്യനിർണ്ണയം
ബെസ്റ്റ് ക്ലാസ്സ്
ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്
ബെസ്റ്റ് ടീച്ചർ അവാർഡ്
ക്വിസ്സ് മത്സരങ്ങൾ
ലഘുപരീക്ഷണങ്ങൾ
എസ് ആർ ജി
സ്കൂൾ പാർലമെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ലിറ്റിൽ കൈറ്റ്സ്
സീഡ്
മധരം മലയാളം
സ്‍കൗട്ട്
ജൂണിയർ റെഡ്ക്രോസ്
കെ സി എസ് എൽ
ഡി സി എൽ
ഗ്രീൻ കാമ്പസ്
സ്നേഹത്തണൽ
വെർട്ടിക്കൽ ഗാർഡനിംഗ് വിത്ത് റീ യൂസബിൾ പ്ലാസ്റ്റിക്
ജൈവ വൈവിധ്യ ഉദ്യാനം
ശാസ്ത്ര വാർത്താ അവതരണം
ശാസ്ത്ര മാസികകൾ പരിചയപ്പെടൽ
കാരുണ്യ ഫണ്ട്
കലാ-കായിക- പ്രവൃത്തി- പരിചയ പരിശീലനം
യോഗ
സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
ഔഷധത്തോട്ടം
മാനേജ്മെന്റ്
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആനീ പോൾ ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
മുൻ സാരഥികൾ
എം. പദ്മകുമാരി കെ.വി.റോസിലി ആർ.രാജഗോപാല വാര്യർ ജോയി തോമസ് ജോയി സെബാസ്റ്റ്യ്ൻ പീറ്റർ പി കോര പി ആർ കരുണാകരൻ നായർ ഗോപിനാഥ പിള്ള വി എൽ. രാഗിണി കെ സി റോസിലി കെ.പി രാജൻ
വി എസ് സതീശൻ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ജിൻസി പീറ്റർ (അദ്ധ്യാപിക)
- അഡ്വ. എൽദോ പടയാട്ടിൽ
- ഫാ. ജോർജ്ജ് വടക്കേൽ
- അഡ്വ. ടോമി ഇലവുംകുന്നേൽ
- അഡ്വ.ഷീല
- ഡോ.ജിജി ജോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
{{#multimaps:9.9985706,77.0000844 |zoom=13}}