സി.എം.എച്ച്.എസ് മാങ്കടവ്/എന്റെ ഗ്രാമം
പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ഈ സ്കൂളിന് സമീപത്തായി നൂറ് മീറ്റർ അകലത്തിൽ ശ്രീ ദേവി എൽ പി സ്കൂൾ പ്രവർത്തിക്കുന്നു. മാങ്കടവിന് സ്വന്തമായി ആരാധനാലയങ്ങളും ഉണ്ട്. മാങ്കടവ് ഉണ്ണി മിശിഹാ പള്ളിയും മാങ്കടവ് ദേവീ ക്ഷേത്രവും പേരുകേട്ട ആരാധനാലയങ്ങളാണ്.
മാങ്കടവ് കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്. പാരിസ്ഥിതിക സൗന്ദര്യം, സമ്പന്നമായ പാരമ്പര്യം, ചരിത്ര പ്രാധാന്യം എന്നിവ മാങ്കടവിന് പ്രത്യേകത നൽകുന്നു. ഈ പ്രദേശം പുഴകളും മലകളും നിറഞ്ഞ മനോഹരമായ പ്രകൃതി ദൃശ്യങ്ങളാൽ സസ്യസമൃദ്ധമാണ്.