എസ്.എ.എച്ച്.എസ് വണ്ടൻമേട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എ.എച്ച്.എസ് വണ്ടൻമേട്
വിലാസം
വണ്ടൻമേട്

വണ്ടൻമേട് പി.ഒ,
ഇടുക്കി
,
685 551
,
ഇടുക്കി ജില്ല
സ്ഥാപിതം06 - 06 - 1954
വിവരങ്ങൾ
ഫോൺ04868277829
ഇമെയിൽsahsvandanmedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്30024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസമ്മ ജോസഫ്
അവസാനം തിരുത്തിയത്
09-09-2018Schoolwiki30024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടന്മേടിന്റെ ഹൃദയഭാഗത്ത് സുഗന്ധറാണിയായിശോഭിച്ചു നിൽക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

 

ചരിത്രം

1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോൾസ്കൂൾഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എൽ. പി. സ്ക്കൂൾഎന്ന പേരിൽപ്രവർത്തനങ്ങൾപുരോഗമിക്കുകയും ചെയ്തു.1956-ൽ സ്കൂൾ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ൽ ഏഴാം ക്ലാസ് വരെ പൂർത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂൾ 1979-ൽ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റർ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു. ലോക്കൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ൽ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷയെഴുതി.തടർന്ന് എസ്. എസ്. എൽ. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയർന്ന വിജയശതമാനം നേടുകയുണ്ടായി. കോർപ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുൻപന്തിയിൽതന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം.

ഭൗതികസൗകര്യങ്ങൾ

ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2 ,12 ഹെെടെക് ക്സാസ്സ് മുറികൾ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ മൾട്ടിമീഡിയ ലാബും അതിവിശാലമായ ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • .ജെ.ആർ.സി.
  • നൃത്തം,സംഗീതം,യോഗാ,കരാട്ടേ ക്ലാസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വ സേന
  • അക്ഷര സേന
  • ഐറ്റി ക്ലബ്ബ്
  • ഗണിത ലാബ്
  • ഇക്കോ ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. സി.സി

സിവിൽ സർവീസ് ആസ്പിരന്റ് ക്ലബ് , തയ്യൽ,കരകൗശല വിദ്യ പരിശീലനം

മാനേജ്മെന്റ്

*      കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
  *   രക്ഷാധികാരി    -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ
 *   -കോർപ്പറേറ്റ് മാനേജർ  -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി 
*      സ്കൂൾ മാനേജർ         -റവ.സി.റ്റിൻസി എസ്.എ.ബി.എസ്

മുൻസാരഥികൾ

NO; NAME YEAR
1 Sri. P.V. John 1953-63
2 Sr. Thresiamma N.V. 1963-68
3 Sr. K.J. Rose 1968-74
4 Sr. Ammini M.K 1974-76
5 Sr. K.J. Rose 1976-79
6 Sr. M.J. Baby 1979-80
7 Sri. K.J. Joseph 1980-82
8 Sr. M.J. Baby 1982-84
9 Sr. Catherine Abraham 1984-86
10 Sr. P.C. Mariamma 1986-87
11 Smt. Rosamma Joseph 1987-88
12 Smt. Annammma Anton 1988-90
13 Smt. Chinnamma Kuriakose 1990-92
14 Sr. Kunjamma A. M. 1992-93
15 Smt. C.M. Marykutty 1993-97
16 Sr. N.M. Mary 1997-98
17 Sr. Aleyamma K.J. 1998-2001
18 Sr. Mary Thomas 2001-2002
19 Sri. Thomas Jacob 2002-2003
20 Smt. Elsykutty Emmanuel 2003-2007
21 Sri. Thomas Varghese 2007-2008
22 Sri.Thommachan V.J. 2008-2010
23 Sri.Jose Antony 2010-2012
24 Sri.Vinojimon C J 2012-2015
25 Smt.Jaisamma Thomas 2015-2018
26 Smt.Rosamma Joseph 2018-2020

സവിശേഷപ്രവർത്തനങ്ങൾ

  • എെ.റ്റി അധിഷ്‍ഠിത ക്ലാസ്സുകൾ
  • ബാഗ്,കുട വിതരണപദ്ധതി
  • സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി
  • കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല ഭവന സന്ദർശനം
  • പ്രാദേശിക പി.ടി.എകൾ
  • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ

നേട്ടങ്ങൾ

2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '5 പേർക്ക് മുഴുവൻ എ പ്ലസും, 5 പേർക്ക് 9 എ പ്ലസും, 2 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി.
ജില്ലാ എെ.റ്റി മേളക്ക് യു.പി വിഭാഗം ഒാവറോൾ കരസ്ഥമാക്കി
സബ് ജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഒാവറോൾ കരസ്ഥമാക്കി
USS പരീക്ഷയിൽ ഇവിടുത്തെ രണ്ടു കുട്ടികൾ അഭിമാനാർഹമായ വിജയം കെെവരിച്ചു
സയൻസ് ,ശാസ്ത്രപഥം ക്വിസ് ഒന്നാം സ്ഥാനം

അധ്യാപക൪ & അനധ്യാപക൪

അധ്യാപക൪ & അനധ്യാപക൪

പൂർവ്വ വിദ്യാർത്ഥി സംഗമം

നൂറ്റാണ്ടിന്റെ സ്മരണകളുമായി അക്ഷരമുറ്റത്ത് അവർ ഒത്തുചേർന്നു;
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. ഇവരെയേല്ലാം ഉൾപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   * നിഷ പുരുഷോത്തമൻ മനോരമ ന്യൂസ് റീഡർ
    *ഡോ.നീതു ജോസ്
    *ഡോ.കീർത്തി കൃഷ്ണൻ 
     *ശ്രീ.ജോസ് റ്റി റ്റി തച്ചേടത്ത് മാസ് എന്റർപ്രൈസസ്
    *പ്രൊഫസർ റോബിൻസ് ജേക്കബ് സെന്റ് ആൽബർട്സ് കോളേജ് എറണാകുളം

ഒാർമ്മകളിലൂടെ..........

കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ

1200 ഒാളം കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും പുറ്റടി അണക്കര കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവരാണ് 2013, 2014 ,2015 വർഷങ്ങളിൽ അധ്യാപകരുടെ പേരിൽ എയ്‍ഡഡ് സ്‍കൂൾ റ്റീച്ചേഴ്‍സ് സോസെെറ്റിയിൽ നിന്നും 3 വർഷങ്ങളിലായി 3 വർഷങ്ങളിലായി 35 ലക്ഷം രൂപ ലോൺ എടുത്ത് സ്‍കൂൾ ബസ്സ് വാങ്ങുകയുണ്ടായി. ബസ് 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾ ഒരളവു വരെ പരിഹാരമായി.

ഉച്ച ഭക്ഷണം

പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് , മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .



ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം

"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സജി സാമുവൽ, ഹെ‍ഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് മ‍ദർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് , തുടങ്ങിയവർ മരത്തെ വിതരണം ചെയ്യ്ത് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.

വായനാ ദിനം

വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തി.

ചാന്ദ്ര ദിനം ദിനം
യോഗാ ദിനം
ലഹരി വിരുദ്ധ ദിനം
സ്വതന്ത്യ ദിനം
അദ്ധ്യാപക ദിനം -ആഘോഷമാക്കി

എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു

അക്കാദമിക പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. എസ്.എ.എച്ച്.എസിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.

ഹായ് ഇംഗ്ലീഷ്

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.

ശ്രദ്ധ

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും യു പി, എൽ പി വിഭാഗങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. മാനദണ്ഡം അച്ചടക്കം, ശുചിത്വം

ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ

ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. ഡിബേറ്റ്, സ്കിറ്റ്, സ്പീച്ച് എന്നിവ ഇംഗ്ലീഷിൽ നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

ഗ്രൂപ്പ് സ്റ്റഡി

കുട്ടികളുടെ സംഘടിത പഠനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ക്ലാസ്സിലും കുട്ടികളെ പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കുകയും അവരിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗ്രൂപ്പ് പഠനം നടത്തുന്നു.

മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട്

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു

ഒാപ്പറേഷൻ ഗുരുകുലം

തുടർച്ചയായി ക്സാസ്സിൽ ഹാജാരാകാതിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഗുരുകുലം സെെറ്റിൽ രേഖപ്പെടുത്തുന്നു.

ബാലജന സഖ്യം

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ബാലജന സഖ്യം നമ്മുടെ സ്‍കൂളിലും പ്രവർത്തിക്കുന്നു.

ടേം മൂല്യനിർണയം

ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു

ഹെൽപ്പ് ഗ്രൂപ്പ്

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

സ്കൂൾ പാർലമെന്റ്

ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുക്കുകയും സ്കൂൾ പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു.

എസ് ആർ ജി

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു

ജൈവ വൈവിധ്യ പാർക്ക്

ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.

വഴികാട്ടി

SAHS VANDANMEDU {{#multimaps: 9.723544,77.1407387 |zoom=13}}

"https://schoolwiki.in/index.php?title=എസ്.എ.എച്ച്.എസ്_വണ്ടൻമേട്&oldid=535902" എന്ന താളിൽനിന്ന് ശേഖരിച്ചത്