ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ | |
---|---|
വിലാസം | |
മേലഡൂർ മേലഡുർ. പി.ഒ, , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 05 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0480 2771531 |
ഇമെയിൽ | gshss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആൻറ്റോ പോൾ |
പ്രധാന അദ്ധ്യാപകൻ | സുമയ്യ എ |
അവസാനം തിരുത്തിയത് | |
14-08-2018 | 23071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അന്നമനട പഞ്ചായത്തിൽ ആലത്തൂർ വില്ലേജിൽ മേലഡൂർ പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി മേലഡൂർ ഗവ: ഹയര്സെക്കണ്ടറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ തെക്കേഅറ്റത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയുടെ സമീപം സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ മേലഡൂർ ഗ്രാമത്തിൽ സാധാരണക്കാരുടെ വിജ്ഞാനതൃഷ്ണയുടെ പ്രതീകമായി അവരുടെ സ്വപ്നങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് മേലഡുർ ഗവ. സമിതി ഹയർസെക്കന്ററിസ്ക്കൂൾ നിലകൊള്ളുന്നു. 1950-51 കാലഘട്ടത്തിൽ മേലഡൂർ ഗ്രാമത്തിൽ നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമേേ സാധ്യമായിരുന്നുള്ളൂ. ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ ആന്റണി മാളിയേക്കൽ എന്നറിപ്പെടുന്ന മാളിയേക്കൽ ചക്കാലക്കൽ ദേവസ്സി ആന്റണി, നാനാജാതി മതസ്ഥരെ കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സർക്കാരിൽ നിന്നുും മിഡിൽസ്ക്കൂളിനുള്ള അനുമതി ഈ സമിതി നേടിയെടുത്തു. സമിതിയുടെ അപേക്ഷ പ്രകാരം അത്ഭുതപ്രവർത്തകനായ മേലഡുർ ഉണ്ണിമിശിഹായുടെ പള്ളിയോഗം ഒരു ഏക്കർ നാല്പതു സെന്റ് ഭൂമി സമിതിയ്ക്ക് ദാനമായി നല്കി. അങ്ങനെ 1952ൽ സമിതി മിഡിൽസ്ക്കൂൾ സ്ഥാപിതമായി. പ്രഥമ പ്രധാനാധ്യാപകൻശ്രീ. എം.ടി. ജോസഫ് മാസ്റ്റർ ആയിരുന്നു.1974ൽ ശ്രീ. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ സമിതി മിഡിൽസ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്ക്കൂളളായി ഉയർത്തുകയും ചെയ്തു. അതിനാവശ്യമായ ഒരു ഏക്കർ 60 സെന്റ് സ്ഥലം കൂടി പള്ളി ദാനമായി നല്കി. ഹെഡ്|മാസ്റ്റർ ഇൻചാർജ് ശ്രീ. എം.ടി. ജോസഫ് മാസ്റ്റർ തന്നെയായിരുന്നു. 2000ൽ ശ്രീ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ സ്ക്കുൾ ഹയർസെക്കന്ററിസ്ക്കുളായി ഉയർത്തപ്പെട്ടു.
ഭൗതിക സൗകര്യങ്ങൾ
മൾട്ടി പർപ്പസ് കോർട്ട്, ഹൈടെക്ക് ക്ലാസ് റൂമുകൾ ഹൈസ്കൂ ളിന് 9 എണ്ണം, ഹൈസ്കൂൾ, യു പി ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്,
പാഠ്യേതര പ്രവർത്തനങ്ങൾ
- കലോത്സവങ്ങളിൽ പങ്കാളിത്തം
- കായികമേളകളിൽ പങ്കാളിത്തം
- മറ്റു മേളകളിൽ പങ്കാളിത്തം
- ക്ലബ് പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി. രാജീവ് എം. പി
വഴികാട്ടി
{{#multimaps:10.2344739,76.2984395|zoom=10}}