ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്
വിലാസം
അഞ്ചൽ

അഞ്ചൽ പി.ഒ,
അഞ്ചൽ
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം03 - 06 - 1920
വിവരങ്ങൾ
ഫോൺ0475-2273282
ഇമെയിൽghsanchaleast15@gmail.com
കോഡുകൾ
സ്കൂൾ കോഡ്40004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ.എസ്
പ്രധാന അദ്ധ്യാപകൻഷാജഹാൻ.എസ്
അവസാനം തിരുത്തിയത്
14-08-2018Abhilashkgnor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില് വന്നു

                      കോട്ടവിള നാരായണ൯ നായരുടെ പേരില് കണ്ണങ്കര വേലായുധ൯ പിള്ളയുടെ വസ്തു വിലയ്ക്കു വാാങ്ങിയാണ്സ്ക്കൂള് സ്ഥാപിതമായത്. കോട്ടവിള നാരായണ൯ നായ൪ സ്ക്കൂള് സ്ഥാപക മാനേജരും ബാന൪ജി വേലുപ്പിള്ള സെക്രട്ടറിയുമായിരുന്നു.പ്രാക്കുളം നാണുപിള്ള സ്ഥാപക പ്രസിഡന്റെുമായി പ്രവ൪ത്തിച്ചു.അന്ന് മൂന്നാം ക്ളാസ്സു വരെ ഉണ്ടായിരുന്നുള്ളു.ആനപ്പുഴയ്ക്കല് കോരതുസാറും

വടക്കടത്ത് മഠത്തില് അപ്പുഅയ്യരും ആയിരുന്നു ആദ്യകാല അധ്യാപക൪.8 രൂപ ആയിരുന്നു അന്നത്തെ ശമ്പളം.കൂടാതെ വിദ്യാ൪ത്ഥികളില് നിന്നും ശേഖരിക്കുന്ന ചേന,കാച്ചില്,ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങള് അധ്യാപക൪ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു.അധ്യാപകനിയമനത്തിന് കോഴവാങ്ങലും മറ്റുമായപ്പോള് അംഗങ്ങള് തമ്മിലിടയുകയും ചെയ്തു.ത൪ക്കം കോടതിയിലെത്തുകയും 1948-ല് സ൪ക്കാ൪ സ്ക്കൂള് ഏറ്റെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

അഞ്ചൽ ആ൪ . ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ട൪ , ശാസ്ത്ര ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൌകര്യവും ഉണ്ട്.

പാഠ്യേതര പ്രവ൪ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവ൪ത്തനങ്ങള്.
  • ജെ.ആർ.സി

മാനേജ്മെന്റ്

മു൯ സാരഥികൾ

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : മൂരൂക്ക൯തോട് പി.ഗോപാലൻ,പാലറ എ൯.ബാലകൃഷ്ണപിള്ള,കീഴൂട്ട് നാരായണ൯ നായ൪,മണ്ണൂ൪ മത്തായി,ഏരൂ൪ ജനാ൪ദന൯ ,മാവേലിക്കര രാമചന്ദ്ര൯ സ൪, തുടങ്ങിയ പ്രഗത്ഭമതികള് ഈ സ്ക്കൂളിലെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികള്

  • പി. ഗോപാല൯, ഇപ്പോഴത്തെ ബഹുഃ വനംവകുപ്പ് മന്ത്രി കെ.രാജു, വയല വാസുദേവ൯ പിള്ള സ൪

വഴികാട്ടി

{{#multimaps: 8.9319195,76.9127792 | width=800px | zoom=16 }}