എസ് എൻ ജി എച്ച് എസ് കണിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
എസ് എൻ ജി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

കണിമംഗലംപി.ഒ,
തൃശ്ശൂർ
,
680027
,
തൃശ്ശൂർ‌‌‌ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04872449125
ഇമെയിൽsnghskanimangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ‌‌‌
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ. എൻ.കെ.
അവസാനം തിരുത്തിയത്
27-09-2017Viswaprabha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തൃശ്ശൂർ താലൂക്കിൽ കണിമംഗലം ദേശത്ത് ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ് എസ്.എൻ.ഗേൾസ് സ്കൂളും പരിസരവും. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികൾ 1931-ൽ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂൾ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. പിന്നീട് സംസ്കൃതം മിഡിൽ സ്കൂളായി പരിവർത്തനം ചെയ്തു. 1954-ൽ സംസ്കൃതം ഹൈസ്കൂളായി ഉയർത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു. 1956 ജൂണിൽ പത്താം ക്ലാസ്സ് തുടങ്ങിയപ്പോൾ ശ്രീ. ഐ.എം.വേലായുധൻ മാസ്റ്റർ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ൽ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂൾ സാധാരണ ഹൈസ്കൂൾ ആക്കി പരിവർത്തനം ചെയ്തു.വിദ്യാർത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോൾ 1976-ൽ സ്കൂളിനെ ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ശ്രീമതി.വി.രാധടീച്ചർ വീണ്ടും ഗേൾസ് ഹൈസ്കൂൾ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ൽ ഗേൾസ് ഹൈസ്കൂളിന് അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സയൻസ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ. 

മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌|2003-04
1976-87 ശ്രീമതി.വി.രാധടീച്ചർ
1987-1992 ശ്രീമതി.വി.എം.സുശീലടീച്ചർ
1992-93 ശ്രീമതി. സി.എ.അന്നം ടീച്ചർ
1993-95 ശ്രീ. എം. ഗുരുദാസൻ മാസ്റ്റർ
1995-97 ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചർ
1997-2000 ശ്രീമതി.കെ.കെ.മല്ലിക ടീച്ചർ
2000-01 ശ്രീമതി.ടി.എൻ.ജയശ്രി ടീച്ചർ
2001-03 ശ്രീമതി. സി.ഇന്ദിര ടീച്ചർ
ശ്രീ.എ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ
2004-06 ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചർ
2006-07 ശ്രീമതി.വി.എ.മേരി ടീച്ചർ
2007-08 ശ്രീമതി.ടി.വി.ദമയന്തി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.496257" lon="76.214991" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.496098, 76.214744, SNGHS KANIMANGALAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.