ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ
പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ : 9-8-2024
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ISRO യെക്കറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ഗ്രാമസഭയിൽ ISRO യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.
ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയും നയിച്ചു.
അതിനുശേഷം ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭുവൻ പരിചയപ്പെടുത്തി. ഭുവൻ സോഫ്റ്റ് വെയറിലൂടെ കുറ്റിപ്പുറം ഭാഗത്തെ സ്ഥലങ്ങളുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്തത് ആളുകളെ അമ്പരപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത പലരും അപ്പോൾ തന്നെ ഭുവൻ സോഫ്റ്റ്‌വെയർ തങ്ങളുടെ മൊബൈൽ ഫോണിലൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയുടെ വൻ വിജയമായിരുന്നു.


| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-08-2024 | 19042 |


വൈകുന്നേരം 5.30 ന് പേരശ്ശന്നൂർ അങ്ങാടിയിൽ വച്ച് പൊതുജനങ്ങൾക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു. ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും, ഭുവൻ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതോടൊപ്പം ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനെ കുറിച്ചും പരിചയപ്പെടുത്തി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ആശ്ചര്യത്തോടെയാണ് ആളുകൾ വീക്ഷിച്ചത്. ബഹിരാകാശ നിലയത്തിൽ വെള്ളം കുടിക്കുന്നതും വ്യായാമത്തിൽ ഏർപ്പെടുന്നതിന്റെയും വീഡിയോ എല്ലാവരിലും കൗതുകമുണർത്തി.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് പറഞ്ഞത് എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൽ റസാക്ക് ആശംസകൾ പറഞ്ഞു.
...........................................................................................................................................................................................................................