ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) | |
---|---|
![]() | |
വിലാസം | |
കയ്യംതടം കയ്യംതടം , അരിയിൽ പി.ഒ. , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04602203020 |
ഇമെയിൽ | gmrhss.pattuvam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13109 (സമേതം) |
യുഡൈസ് കോഡ് | 32021000110 |
വിക്കിഡാറ്റ | Q64456671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഞ്ജന എം (ഇൻചാർജ്) |
പ്രധാന അദ്ധ്യാപിക | പ്രീതകുമാരി പി ടി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | നന്ദിനി എം |
അവസാനം തിരുത്തിയത് | |
10-07-2024 | Schoolwikki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
കണ്ണൂർ ജില്ലയിൽ പട്ടുവം പഞ്ചായത്തിലാണ് GMRHSS FOR BOYS സ്ഥിതി ചെയ്യുന്നത്
ചരിത്രം
1998 ലാണ് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) സ്ഥാപിതമായത്.കണ്ണൂരിൽ പ്രവർത്തിച്ചു വന്ന സ്ക്കുൾ 2001ൽ പട്ടുവം പഞ്ചായത്തിലേക്ക് മാറ്റുകയുണ്ടായി. 2001 ൽഹൈസ്ക്കൂളായും 2008 ഹയർസെക്കണ്ടറി ആയും അപ്ഗ്രേഡ് ചെയ്തു.പട്ടിക വിഭാഗം കുട്ടികളുടെ സർവതോൻമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. Read more
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണിയമായ പട്ടുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം GYMNESHYAM എന്നിവയും ഉണ്ട്. പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
- ജിംനേഷ്യം
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്

- MULTI PURPOSE CORT
ബാസ്ക്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ, ഹാൻഡ്ബോൾ തുടങ്ങിയവ നടത്താനുതകുന്ന തരത്തിലാണ് കോർട്ട്.

'*COMPUTERLAB'
സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബാണ് ഉള്ളത് ഹൈസ്കൂളിൽ 18 കമ്പ്യൂട്ടർ ഉള്ള ലാബും ഹയർ സെക്കണ്ടറിയിൽ 30 കമ്പ്യൂട്ടർ ഉള്ള ലാബും ഉണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ് .
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി മികച്ച രീതിയിൽ നടക്കുന്നു. എല്ലാവർഷവും 50 കുട്ടികൾക്കാണ് NSSൽ ചേരാനാവുക.
കുട്ടികളുടെ വ്യക്തിത്വവും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളാണ് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സോപ്പ് നിർമ്മാണ പരിശീലനം, പേപ്പർ പെൻ നിർമ്മാണ പരിശീലനം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം , ക്യാമ്പസ് ക്ലീനിങ്ങ് , വിവിധ ഓറിയന്റേഷൻ ക്ലാസുകൾ, ബോധവൽക്കരണ ഹൃസ്വചിത്രപ്രദർശനങ്ങൾ , ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ എൻ.എസ്.എസ് നടത്തിവരുന്ന ചില പ്രവർത്തനങ്ങളാണ്. പങ്കാളിത്ത ഗ്രാമത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൊതുജനവുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുവാനും അവസരം നൽകുന്നു. ആരോഗ്യ ബോധവൽക്കരണം, വേപ്പ് ഗ്രാമം പദ്ധതി, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുക, അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകുന്ന സ്നേഹപൂർവ്വം പരിപാടി, അഗതിമന്ദിരം സന്ദർശിച്ച് അവിടെയുള്ള അവശരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക, കാവ് വൃത്തിയാക്കൽ പോലുള്ള പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക ,പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തുക , പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാലയത്തിന് പൂന്തോട്ടം നിർമ്മിച്ച് നൽകുക തുടങ്ങിയവ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്. ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ് UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ. ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .


- എസ് പി സി .
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് . 2019ഇൻഡിപെൻഡൻസ് ഡേ പരേഡിന് പങ്കെടുത്ത spc കുട്ടികൾ ബഹു ജില്ലാ കലക്ടർ ടി വി സുഭാഷ് അവർകൾക്കൊപ്പം



- ബാന്റ് ട്രൂപ്പ്.
SPC യുടെ നേതൃത്വത്തിൽ സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രൂപ്പ് നിലവിലുണ്ട്. 2016 ലാണ് ബാന്റ് ട്രൂപ്പ് ആരംഭിച്ചത്. എ ആർ ക്യാമ്പിൽ നിന്നും വിരമിച്ച ശ്രീ.ദിനേശൻ (SI) ആണ് ബാൻറ് മാസ്റ്റർ. തിരഞ്ഞെടുത്ത 21 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. SPC യുടെയും ST വകുപ്പിന്റെയും ജില്ലയിലെ പ്രധാന പരിപാടികളിലെല്ലാം ഈബാൻറ് ടൂപ്പ് ഉണ്ടാകാറുണ്ട്. 2018 ലും 2019 ലും സ്വാതന്ത്രദിനാഘോഷങ്ങ ളോടനുബന്ധിച്ചുള്ള പരേഡിൽ മികച്ച ട്രൂപ്പിനുള്ള അവാർഡ് വിദ്യാലയത്തിനായിരുന്നു.

- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉൽഘാടനവും വായനാവാരാഘോഷത്തിന്റെ സമാപന സമ്മേളനവും പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനോയ് തോമസ് നിർവഹിച്ചു

- സാമൂഹ്യശാസ്ത്രക്ലബ്ബ്
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 നു യുദ്ധവിരുദ്ധറാലി യും സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടന്നു .തുടർന്ന് പാലേരിപറമ്പ എൽ പി യിലെ കുട്ടികൾക്ക് സഡാക്കോ കൊക്കുകൽ നൽകി.

- കൃഷിക്ലബ്
സ്കൂളിന് മികച്ച ഒരു കൃഷിക്ലബ് ഉണ്ട്.2018അധ്യയന വർഷത്തിലെ ജില്ലയിലെ മികച്ച കൃഷി സൗഹൃദ രണ്ടാമത്തെ ഗവണ്മെന്റ് സ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ സമ്മാനം ഈ വിദ്യാലയത്തിനായിരുന്നു ഈ അധ്യയനവർഷം സ്കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു മത്തൻ, കുമ്പളം,കക്കിരി പീച്ചിൽ തുടങ്ങിയ പച്ചക്കറികൾ ക്രിഷി ചെയ്തു വരുന്നു.ബഹു: പഞ്ചായത്തു പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ അവർകൾ നടീൽ ഉത്സവം ഉത്ഘാടനം ചെയ്തു.മെമ്പർ പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു



- കണ്ണൂർ പട്ടുവം കൃഷിഭവന്റെ നടത്തിയ പച്ചക്കറി കൃഷി യുടെ വിളവെടുപ്പ്
6/6 / 19 നു വിളവെടുത്ത 1 .5 ടൺ മത്തനും അമ്പതു കിലോ കുമ്പളവും കൃഷിഭവന്റെ ഓണച്ചന്തയിലേക്കു നൽകി



- എം.ആർ.എസിലെ കുട്ടികളുടെ ഓണാഘോഷം
കുട്ടികൾ ഡിജിറ്റൽ പൂക്കളമൊരുക്കിയും, പൂക്കളമൊരുക്കിയും ഓണ പരിപാടികൾ നടത്തിയും ഓണം ആഘോഷിച്ചു വിഭവസമൃദ്ധമായ ഓണസദ്യ മെസ്സുകാർ തയ്യാറാക്കി






സ്കൂൾ നടത്തിപ്പ്
സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്.
== എസ് എസ് എൽ സി ഫലം ==
2003 - 04 | 100 |
2004 - 05 | 100 |
2005 - 06 | 1൦൦ |
2006 - 07 | 100 |
2007 - 08 | 100 |
2008 - 09 | 100 |
2009 - 10 | 100 |
2010 - 11 | 100 |
2011 - 12 | 100 |
2012 - 13 | 100 |
2013 - 14 | 100 |
2014 - 15 | 100 |
2015 - 16 | 100 |
2016 - 17 | 100 |
2017 - 18 | 100 |
2018 - 19 | 100 |
2019 - 20 | 100 |
2020 - 21 | 100 |
2021-22 | 100 |
മുൻസാരഥികൾ'
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps:12.018233,75.345911|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിലെ കയ്യംത്തടം എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .കണ്ണൂരിൽ നിന്നും ,തളിപ്പറമ്പ നിന്നും സ്കൂളിലേക്ക് ബസ് ഉണ്ട് .
കണ്ണൂർ-തളിപ്പറമ്പ ബസിൽ കയറി ഏഴാംമൈൽ ബസ്റ്റോപ്പിൽ ബസ് ഇറങ്ങി കയ്യംത്തടത്തോക്കു ആട്ടോറിക്ഷക്കോ,ബസിനോ വരാം
തളിപ്പറമ്പ സ്റ്റാൻഡിൽ നിന്നാണെങ്കിൽ
മുള്ളൂൽ -കയ്യംത്തടം-കൂവോട് ബസ് കിട്ടും
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13109
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ