ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 13 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20039 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം
വിലാസം
ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം
,
ശ്രീകൃഷ്ണപുരം പി.ഒ.
,
679513
,
പാലക്കാട് ജില്ല
സ്ഥാപിതം28 - 06 - 1951
വിവരങ്ങൾ
ഫോൺ0466 2261360
ഇമെയിൽhsreekrishnapuram80@gmail.com
കോഡുകൾ
സ്കൂൾ കോഡ്20039 (സമേതം)
യുഡൈസ് കോഡ്32060300310
വിക്കിഡാറ്റQ64690813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീകൃഷ്ണപുരംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ922
പെൺകുട്ടികൾ809
ആകെ വിദ്യാർത്ഥികൾ1731
അദ്ധ്യാപകർ88
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ആര്യ പി
പ്രധാന അദ്ധ്യാപികശ്രീമതി.സീന.എൻ. കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. മുരളീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. വസന്ത
അവസാനം തിരുത്തിയത്
13-06-202420039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ചരിത്രം

1951-ൽ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്. 2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011 ജൂൺ 28ന് സമാപിക്കുകയും ചെയ്തു.സ്കൂളിന്റെ സപ്തതി ആഘോഷം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ .കൃഷ്ണൻകുട്ടി 05/03/2022 നു ഉദ്‌ഘാടനം ചെയ്തു . പാലക്കാട് എം പി ശ്രീ . വി കെ . ശ്രീകണ്ഠൻ , ഒറ്റപ്പാലം എം എൽ എ  അഡ്വ. ശ്രീ പ്രേംകുമാർ എന്നിവർ പങ്കെടുത്തു .

ഭൗതികസൗകര്യങ്ങൾ

ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകൾ,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

യു പി ക്കും ,ഹൈസ്കൂളിനും ,ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ 27 ക്ലാസ് റൂമുകൾ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഹൈടെക്  ക്ലാസ്സുകളാണ്.

മാനേജ്മെന്റ്

ശ്രീകൃഷ്ണപുരം എജ്യൂക്കേഷണൽ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ഇതിന്റെ ആദ്യപ്രസിഡന്റ് ശ്രീ എം.സി.നാരായണൻ നമ്പൂതിരിയും സെക്രട്ടറി ശ്രീ എം.കൃഷ്ണൻനായരുമായിരുന്നു.തുടക്കം മുതൽക്കുതന്നെ വളരെ നല്ല ഭൗതികസൗകര്യങ്ങളും ഗ്രൗണ്ടും ഈസ്കൂളിനുണ്ടായിരുന്നു. 2000-മാണ്ടിൽ ഈസ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്,കമ്പ്യൂട്ടർസയൻസ്,കോമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നീനാല് ബാച്ചുകൾ ഈസ്കൂളിലുണ്ട്.ഇപ്പോൾ ശ്രീ കെ രാധാകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റു് ,ശ്രീ സേതുമാധവൻ സെക്രട്ടറിയുമായ ആയ ഒമ്പതംഗകമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു.


സ്കൂൾ മാനേജർ
സ്കൂൾ മാനേജർ
                                            ശ്രീ .കെ. രാധാകൃഷ്ണൻ മാസ്റ്റർ, സ്കൂൾ മാനേജർ 

== മുൻ പ്രധാനാദ്ധ്യാപകർ ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലഘട്ടം
ടി.എൽ.മണ്ണാടിയാർ1951-
പി.രാമൻകുട്ടിത്തരകൻ
വി.കെ.നാരായണിക്കുട്ടി അമ്മ
പി.സി.ശങ്കരൻ നമ്പൂതിരിപ്പാട്,
പി.ശിവശങ്കരൻ,
പി.ശങ്കരൻ നമ്പൂതിരിപ്പാട്,
സി.രാമകൃഷ്ണൻ,
കെ.സി.ഇന്ദിരത്തമ്പാട്ടി
എം.എം.നാരായണൻ
വി.വിജയലക്ഷ്മി
സി.നാപ്പുണ്ണി,
പി.ടി.ചന്ദ്രലേഖ,
എം.ആർ.ശാന്തകുമാരി,
സി.എ.രമണി,
എസ്.വിജയഗൗരി2010-11
പി.സൂര്യനാരായണൻ2011-17
കെ.കെ.ഭവദാസൻ2017-18
കെ ആർ ശശി 2018-20
വിനീത. പി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

P.ചന്ദ്രശേഖരൻ Rtd DGP,
പി.കുമാരൻ Ex.M.L.A,
ഉണ്ണികൃഷ്ണൻ തിരുവാഴിയോട്,
കെ.സി.നാരായണൻ
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി




==ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ==

ലഹരി വിരുദ്ധ ക്യാമ്പയിൻ സമുചിതമായി നടത്തി

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

പ്രമാണം:SNTD22 PKD 20039 1

സ്കൂളിന്റെ സപ്തതി സമുചിതമായി ആഘോഷിച്ചു

സ്കൂളിന്റെ സപ്തതി ആഘോഷം 05/03/202 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു . ബഹുമാനപ്പെട്ട  വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി പരിപാടി ഉദ്‌ഘാടനം  ചെയ്തു . പാലക്കാട് എം പി  ശ്രീ വി കെ ശ്രീകണ്ഠൻ, ഒറ്റപ്പാലം എം. ൽ. എ അഡ്വ .കെ പ്രേംകുമാർ ,കവി പി രാമൻ തുടങ്ങിയവർ പങ്കെടുത്തു . കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ചടങ്ങു അവസാനിച്ചു .

അടൽ ടിങ്കറിങ് ലാബ് ഉദ്‌ഘാടനം ചെയ്തു

ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിങ് ലാബ് ബഹുമാനപ്പെട്ട കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ  വി മുരളീധരൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു . ബഹുമാനപ്പെട്ട പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ , ഒറ്റപ്പാലം എം ൽ എ അഡ്വ. കെ. പ്രേംകുമാർ എന്നിവർ പങ്കെടുത്തു .




എൻ. സി .സി ദിനം ആഘോഷിച്ചു.


എൻ സി സി ദിനാഘോഷം   പ്രിൻസിപ്പൽ എം എസ്‌ എൻ സുധാകരൻ മാസ്റ്റർ എൻ. സി .സി കേഡറ്റിന് വൃക്ഷ തൈ വിതരണം   ചെയ്തു ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് എം ചാമി , എൻ. സി. സി ഓഫീസർ സി. ആർ. രാജേഷ് , സംസ്‌കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ എന്നിവർ പങ്കെടുത്തു .

2019-20 വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സ്കൂൾ പത്രം : ദിശ

2019-20വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സ്കൂൾ പത്രം : ദിശ


പ്രവേശനോൽസവം
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ഉച്ചഭക്ഷണവിതരണം
ജൂൺ 1 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
അദ്ധ്യാപകസംഗമം
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂൺ മാസം 18 ന് ഈ സ്കൂളിൽ ചേർന്നു.
വിജയോൽസവം



ഈ വർഷത്തെ എസ്.എസ്.എൽ.സി.,+ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും,മാനേജുമെൻറിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങൾ ജൂൺ മാസം 17 ന് വിതരണം ചെയ്തു.
വായനാദിനം
ജൂൺ 19 ന് വായനാദിനം ആഘോഷിച്ചു.വായനാമൽസരം,ക്വിസ്സ് മൽസരം എന്നിവ നടത്തി.
വജ്ര ജൂബിലി ആഘോഷം
ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാൾ ദിവസമായ ജൂൺ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളിൽ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളിൽ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.


സമാപനസമ്മേളനം
ചെണ്ടമേളം അരങ്ങേറ്റം
കിണ്ണംകളി


ചാന്ദ്രദിനം
ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മൽസരം നടത്തി."ചാന്ദ്രയാൻ" വീഡിയോ പ്രദർശ്ശിപ്പിച്ചു.
നാളേക്കിത്തിരി ഊർജ്ജം



വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളേക്കിത്തിരി ഊർജ്ജം പരിപാടിയുടെ ഭാഗമായി ഊർജ്ജസംരക്ഷണസെമിനാർ നടത്തി.കെ.എസ്.ഇ.ബി.സബ് എൻജിനീയർ പ്രസാദ് ഉൽഘാടനം നടത്തി.
ഹെൽപ്പ്ഡസ്ക്
വിദ്യാർത്ഥിനികൾക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസമേകാൻ സ്കൂളിൽ ഹെൽപ്പ്ഡസ്ക് പ്രവർത്തനം തുടങ്ങി.വാർഡ് മെമ്പർ സുകുമാരൻ പങ്കെടുത്തു.



ലഹരിവിരുദ്ധ പ്രദർശനം
04/08/2011ന് വിദ്യാലയ ആരോഗ്യപദ്ധതിയുടെകീഴിൽ നമ്മുടെ സ്കൂളിലെ ഹെൽത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രദർശനം നടത്തി.



ഹിരോഷിമ-നാഗസാക്കി ദിനാചരണം
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്ത് 8ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
അദ്ധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം
ഈ വർഷത്തെ അദ്ധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം ആഗസ്ത് 10 ബുധനാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.കെ.എൻ.ബലരാമൻ മാസ്റ്ററേയും വൈസ് പ്രസിഡണ്ടായി ശ്രീ.എം.ജെ.തോമസിനേയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.കെ.രാജശ്രിയെയും തെരഞ്ഞെടുത്തു.
സംസ്കൃതദിനാചരണം
ഈ വർഷത്തെ സംസ്കൃതദിനാഘോഷം ആഗസ്ത് 11ന് ആഘോഷിച്ചു.ഡോ.എൻ.എം.ഇന്ദിര(റിട്ട.പ്രൊഫ.വി.ടി.ബി.കോളേജ്)മുഖ്യപ്രഭാഷണം നടത്തി.യോഗ സ്ലൈഡ് ഷോ പ്രദർശനം.നടന്നു.സംസ്കൃതവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും സംസ്കൃതപ്രതിജ്ഞ,കവിപരിചയം,സുഭാഷിതം എന്നിവ ക്ലാസ്സുകളിൽ നടന്നു.
സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡന്റ് പതാക ഉയർത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



ഓണാഘോഷം
ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു.പൂക്കളമൽസരം നടത്തി.



കലോൽസവം
ഈ വർഷത്തെ സ്കൂൾ കലോൽസവം സപ്തംബർ 22,23 തിയ്യതികളിൽ നടന്നു.



വിവിധ മേളകൾ
ഈ വർഷത്തെ വിവിധ മേളകളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സബ് ജില്ലാ ഐ.ടി മേളയിൽ യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.സബ് ജില്ലാതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയമേളകളിലും മികച്ച വിജയം നേടുകയും ചെയ്തു.
ഉപജില്ലാ കായികമേള
ചെർപ്പുളശ്ശേരി ഉപജില്ലാ കായികമേള നവംബർ 18,19,20 തിയ്യതികളിൽ ഈ സ്കൂളിൽ വച്ച് നടന്നു.മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീകൃഷ്ണപുരം ഹൈസ്കൂൾ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി.

400 മീറ്റർ ട്രാക്ക് ഉദ്ഘാടനം
ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 400 മീറ്റർ ട്രാക്കിന്റെ ഉദ്ഘാടനം പദ്മശ്രീ.എം.ഡി.വൽസമ്മ നിർവ്വഹിച്ചു.

സബ് ജില്ലാ കലോൽസവം
കരിങ്കല്ലത്താണിയിൽ വച്ച് നടന്ന സബ് ജില്ലാ കലോൽസവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂൾ നേടി.സംസ്കൃതോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.
നാളേക്കിത്തിരി ഊർജ്ജം വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളേക്കിത്തിരി ഊർജ്ജം പരിപാടിയുടെ ഭാഗമായി ഊർജ്ജസംരക്ഷണത്തിന്റെ പ്രചരണാർഥം സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു തെരുവുനാടകം അവതരിപ്പിച്ചു.

2016ലെ പ്രവർത്തനങ്ങൾ

ഈ വർഷത്തെ സ്കൂൾതല ഐടി മേളയിൽ പങ്കെടുത്ത കുട്ടികളുടെ ‍ഡിജിറ്റൽ പെയ് ന്റിങ്ങുകളിൽ ചിലത്.



ഉപജില്ലാകലോൽസവം 2016
ചെർപ്പുളശ്ശേരി ഉപജില്ലാകലോൽസവത്തിൽ ഹയർസെക്കൻററിവിഭാഗത്തിലും ഹൈസ്കൂൾവിഭാഗത്തിലും യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.



ഹരിതകേരളം-08/12/2016
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ശുചീകരണം നടന്നു.


നവപ്രഭ പദ്ധതി
അദ്ധ്യാപരുടെ യോഗം ചേർന്ന് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും ചെയ്തു.പ്രത്യേക ക്ലാസ്സുകൾ നടത്തുന്നതിനും തീരുമാനിച്ചു.

2016ലെ പ്രവർത്തനങ്ങൾ

പട്ടാമ്പിയിൽ വച്ച് നടന്ന പാലക്കാട് ജില്ലാകലോൽസവത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹയർസെക്കൻററിവിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
സംസ്ഥാനകലോൽസവത്തിൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം


റിപ്പബ്ലിക് ദിനം 2017


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം 27/01/2017
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവും ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടേയും ഉദ്ഘാടനവും രാവിലെ 11 മണിക്ക് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

2017ലെ പ്രവർത്തനങ്ങൾ


എസ്.എസ്.എൽ.സി. റിസൽട്ട് 2017
എസ്.എസ്.എൽ.സി. റിസൽട്ട്97.35% വിജയം.31 പേർക്ക് Full A+



യു.എസ്.എസ്.റിസൽട്ട് 2017
യു.എസ്.എസ്.പരീക്ഷയിൽ നാലു പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.



സ്കൂൾ കെട്ടിടോൽഘാടനം,വിജയോൽസവം,സ്ഥാപകദിനം 2017 ജൂൺ 28




വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിനാചരണവും (21/07/2017)





ഗുരുവന്ദനം 2017
സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത ചിത്രകലാധ്യാപകൻ ശ്രീ.മാധവൻ നായർ മാസ്റ്റരെ ആദരിക്കുന്ന ചടങ്ങ്



സ്കൂളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു



രാമായണം ചിത്രമാലിക



ഓണാഘോഷം 2017



സംസ്ഥാന കായികമേളയിൽ സ്വർണ്ണത്തിളക്കം
പാലായിൽ വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ഈ സ്കൂളിലെ ഹേമന്ദ് കെ.ബി.നായർ സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ സ്വർണ്ണമെഡൽ നേടി.


സബ് ജില്ല കലോൽസവം


2018ലെ പ്രവർത്തനങ്ങൾ


എസ്.എസ്.എൽ.സി. റിസൽട്ട് 2018
എസ്.എസ്.എൽ.സി. റിസൽട്ട് റീവാല്വേഷനും സേ പരീക്ഷയും കഴിഞ്ഞപ്പോൾ 99% വിജയം.40 പേർക്ക് Full A+,29 പേർക്ക്9 A+,1A


യു.എസ്.എസ്. റിസൽട്ട് 2018
2018ലെ യു.എസ്.എസ്. റിസൽട്ട് -10 പേര്ർ യോഗ്യത നേടി.
പ്രവേശനോൽസവം 2018


ഉച്ചഭക്ഷണവിതരണം

ജൂൺ 1 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.

പരിസ്തിതിദിനാചരണം
സപ്തംബര്ർ 5ന് പരിസ്തിതിദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് ഷാജുശങ്കർ ഉദ്ഘാടനം ചെയ്തു.


യോഗാദിനാചരണം


ഹരിതസേന


വിജയോൽസവം 2018
ഈ വര്ഷത്തെ വിജയോല്സവം ഒറ്റപ്പാലം എം.എൽ.എ.പി.ഉണ്ണി ഉദ്ഘാടനം ചെയ്തു.


മോഡൽ സംസ്കൃത സ്കൂൾ
കാലടി സംസ്കൃതസർവ്വകലാശാലയുടെ കീഴിൽ മോഡൽ സംസ്കൃത സ്കൂൾ ആയ ഈ സ്കൂളിൽ സംസ്കൃതപഠനത്തിന് അവസരം.


സ്മാർട്ട് ക്ലാസ് റൂമുകൾ
ഈ വർഷം അഞ്ചാം ക്ലാസിലെ 5 ഡിവിഷനുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആയി.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് (04/08/2018)
ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് O4/08/2018 ന് നടന്നു.40 പേർ പങ്കെടുത്തു. അംഗങ്ങൾ വീഡിയോ ഉണ്ടാക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും പരിശീലനം നേടി.അതിൽ മികച്ച വ രിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ പ്രശാന്ത്, കൈറ്റ് മിസ്ട്രസ് സീന എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി

വഴികാട്ടി