സഹായം Reading Problems? Click here

ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

പ്രവേശനോൽസവം
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടുകൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ഉച്ചഭക്ഷണവിതരണം
ജൂൺ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
അദ്ധ്യാപകസംഗമം
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂൺ മാസം 18 ന് ഈ സ്കൂളിൽ ചേർന്നു.
വിജയോൽസവം


20039 1.JPG


ഈ വർഷത്തെ എസ്.എസ്.എൽ.സി.,+ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും,മാനേജുമെൻറിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങൾ ജൂൺ മാസം 17 ന് വിതരണം ചെയ്തു.
വജ്ര ജൂബിലി ആഘോഷം
ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാൾ ദിവസമായ ജൂൺ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളിൽ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളിൽ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.


20039 4.png


ചെണ്ടമേളം അരങ്ങേറ്റം


കിണ്ണംകളി

ഓ​ണാഘോഷം


ചാന്ദ്രദിനം


ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മൽസരം നടത്തി."ചാന്ദ്രയാൻ" വീഡിയോ പ്രദർശ്ശിപ്പിച്ചു.


നാളേക്കിത്തിരി ഊർജ്ജം
20039 21.png


വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളേക്കിത്തിരി ഊർജ്ജം പരിപാടിയുടെ ഭാഗമായി ഊർജ്ജസംരക്ഷണസെമിനാർ നടത്തി.കെ.എസ്.ഇ.ബി.സബ് എൻജിനീയർ പ്രസാദ് ഉൽഘാടനം നടത്തി.ഹെൽപ്പ്ഡസ്ക്


വിദ്യാർത്ഥിനികൾക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസമേകാൻ സ്കൂളിൽ ഹെൽപ്പ്ഡസ്ക് പ്രവർത്തനം തുടങ്ങി.വാർഡ് മെമ്പർ സുകുമാരൻ പങ്കെടുത്തു.

ഓ​ണാഘോഷം 2017


ഈ വർഷത്തെ ഓ​ണാഘോഷം ആഗസ്ത് 30 ന് സമുചിതമായി ആഘോഷിച്ചു.

260px-Onapookkalam.jpg '