എൻ. എം. ഹൈസ്കൂൾ കുമ്പനാട്

19:30, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ എന്ന മിഷണറി 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൻ. എം. ഹൈസ്കൂൾ കുമ്പനാട്
വിലാസം
കുമ്പനാട്

689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04692665939
ഇമെയിൽnoelkumbanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ദീനാമ്മ പി. എം
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി EDWIN HUNTER NOEL സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാൻ കഴിയുന്നതല്ല. മിനി ഗൾഫ് എന്ന പേരിൽ കുമ്പനാടിന്റെ യശസ്സ് ഉയർത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളിൽ പഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
  • കായികം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ദീനാമ്മ . പി. എം. ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ലഭ്യമല്ല പി. എം. സക്കറിയ
ലഭ്യമല്ല എൻ. ജെ ചാക്കോ
ലഭ്യമല്ല പി. ജി ജോർജ്
ലഭ്യമല്ല മാമ്മൻ കുരുവിള
1981 - 83 ഓ. സി നൈനാൻ
1983 - 87 മേരി വറുഗീസ്
1987 - 88 എ. പി ജോർജ്
1989 - 90 ജോയമ്മ തോമസ്
1990 - 92 എം. എ. ജോയിക്കുട്ടി
1997-01 മറിയാമ്മ മാമ്മൻ
2001 - 06 സൂസമ്മ കോശി
2006- 08 അന്നമ്മ തോമസ്
2008- 14 സാറാമ്മ ഇടിക്കുള
2014 - 15 പി. ജെ മേരിക്കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ് 2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ) 3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ) 4. ഡോ. നെബു പി മാത്യു (ഹോമിയോ)

വഴികാട്ടി

{{#multimaps:9.370462,76.658564|zoom=15}}

"https://schoolwiki.in/index.php?title=എൻ._എം._ഹൈസ്കൂൾ_കുമ്പനാട്&oldid=388917" എന്ന താളിൽനിന്ന് ശേഖരിച്ചത്