ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ കരുനാഗപ്പള്ളി , കരുനാഗപ്പള്ളി പി.ഒ. , 690518 , കൊല്ലം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0476 2623117 |
ഇമെയിൽ | 41031bhssklm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41031 (സമേതം) |
എച്ച് എസ് എസ് കോഡ് | 02075 |
യുഡൈസ് കോഡ് | 32130500103 |
വിക്കിഡാറ്റ | Q105814048 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1085 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 46 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 285 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വീണാറാണി |
പ്രധാന അദ്ധ്യാപിക | രശ്മീദേവി പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന നവാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ.പള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു .കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്‌ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻഎന്ന ബുദ്ധവിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധവിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു .കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി( CEK ),കേരളം സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു ഗവണ്മെന്റ് കോളേജിലും സ്ഥിതി ചെയുന്ന സ്ഥലമാണ് കരുനാഗപ്പള്ളി .യൂറോപ്യന്മാർ കരുനാഗപ്പള്ളിയെ മാർത്ത എന്നാണ് വിളിച്ചിരുന്നത്
ചരിത്രം
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സൻ എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്ന
അധ്യാപകൻ, കവി,വിവർത്തകൻ,സാമൂഹ്യപരിഷ്കർത്താവ്എനീ നിലകളിൽ പ്രശസ്‌തനായിഇരുന്ന ഇരുന്ന സി.എസ് .സുബ്രഹ്മണ്യൻപോറ്റിയുടെ ജന്മം കൊണ്ട് കൂടി ധന്യമാണ് നമ്മുടെ കരുനാഗപ്പള്ളി.കരുനാഗപ്പള്ളിയിൽ ആദ്യമായ് ഇംഗ്ലീഷ്മീഡിയം സ്കൂൾസ്ഥാപിച്ചതു അദ്ദേഹമാണ്.(1917) ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് .പി. സി
- എൻ.സി.സി.
- ലിറ്റിൽ കൈറ്റ്‍സ്
- എൻ. എസ്. എസ്
- ജൂനിയർ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ശാസ്ത്രരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിഷയക്ലബ്ബുകള്
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ചരിത്രം
സയന്സ്
ഐ.ടി
സംസ്കൃതം
അറബി - വിമുക്തി ക്ലബ്ബ്
- ഉപഭോക്തൃ ക്ലബ്ബ്
- നേർക്കാഴ്ച
കലാ-കായിക കേന്ദ്രീകൃത വിദ്യാലയം കലാമൽസരങ്ങളിലും,കായികമൽസരങ്ങളിലും കൂടതൽ ഊന്നൽനൽകുന്ന ഒരു വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി.ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ത്രോബോൾ, കരാട്ടെ, തായ്‌ക്വോണ്ടോ, ഗുസ്തി തുടങ്പതിനേറ്റോളം കായിക ഇനങ്ങൾ സ്കൂളിൽ പരിശീലിപ്പിക്കുന്നു സംസ്ഥാനതലത്തിലും,ദേശീയതലത്തിലും നിറവധി സമ്മാനങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്. വി രാജൻപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
ഭരണസമിതി അംഗങ്ങൾ
- ശ്രീ. വി രാജൻപിള്ള(മാനേജർ)
- ശ്രീ. വി പി ജയപ്രകാശ് മേനോൻ(അദ്ധ്യക്ഷൻ)
- ശ്രീ. ജി സുനിൽ
- ശ്രീ. ആർ ശ്രീജിത്ത്
- ശ്രീ. നദീർ അഹമ്മദ്
- ശ്രീ. അഡ്വ :ആർ അമ്പിളിക്കുട്ടൻ
- ശ്രീ. എം ശോഭന
- ശ്രീ. ജി മോഹൻകുമാർ
- ശ്രീ. കെ വിജയൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നംമ്പർ | പേരു് | കാലയളവ് | ||||
---|---|---|---|---|---|---|
1 | വിജയലെക്ഷ്മി | |||||
2 | ആർ പത്മകുമാർ | |||||
3 | മേരി ടി അലക്സ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സാബിത്ത് മുഹമ്മദ് (1990 എസ് എസ് എൽ സി)-മെഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
- അരവിന്ദ്(2001 എസ് എസ് എൽ സി)-മെഡിക്കൽ എൻട്രൻസ് അഞ്ചാം റാങ്ക്
- വിനു മോഹൻ-സിനി ആർട്ടിസ്റ്റ്
വഴികാട്ടി
- കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്
- NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41031
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ