തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ ചെറുവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തിലേറെ പഴക്കമുളള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
*കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
സാമൂഹ്യശാസ്ത്രക്ലബ്: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
വഴികാട്ടി
ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km.