ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു

.

*സയൻസ് ലാബ്:- വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരീക്ഷണങ്ങൾ ചെയ്യുന്നതിനും, നല്ല രീതിയിലുള്ള ഒരു സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.

*ഗണിതലാബ്:- ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായകരമായ തരത്തിലുള്ള ഗണിത ലാമ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു '.

*ലൈബ്രറി :- വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

*ടോയ്‌ലറ്റു :- ശിശു സൗഹൃദ രീതിയിലുള്ള ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.

*ശിശു സൗഹൃദ പ്രീ പ്രൈമറി :-കുട്ടികളുടെ ശാരീരികവും മാനസികവും മായ വളർച്ചയെ മുന്നിൽ കണ്ട് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ,കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുമുറികളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.

*ജൈവ വൈവിധ്യപാർക് :- അതി മനോഹരമായ ജൈവവൈവിധ്യ പാർക്കാണ് സ്കൂളിലുള്ളത്.ശലഭങ്ങളെ ആകർഷിക്കുന്നതിനായി പൂക്കൾ നിറഞ്ഞ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം ,ഒരു കുളം, ജിറാഫ്, കൊക്ക്, ആമ, മുയൽ ഇവയുടെ പ്രതിമകൾ .ഇവയെല്ലാം ഉദ്യാനത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു '.''സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ " തയാറാക്കി കൊണ്ടിരിക്കുന്നു.

*നക്ഷത്രവനം :- സ്കൂൾ കെട്ടിടത്തിന് പുറക് വശത്തായി നല്ലൊരു നക്ഷത്ര വനമുണ്ട്. നക്ഷത്ര വനമാകെ തണൽ പരത്തി പന്തലിച്ച് നിൽക്കുന്ന മഞ്ഞക്കടമ്പ് മരം കാണേണ്ട കാഴ്ചയാണ്