ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
![](/images/thumb/d/d7/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.jpg/300px-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.jpg)
![](/images/thumb/3/31/%E0%B4%90_%E0%B4%B8%E0%B5%80_%E0%B4%9F%E0%B4%BF_%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82.jpg/300px-%E0%B4%90_%E0%B4%B8%E0%B5%80_%E0%B4%9F%E0%B4%BF_%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82.jpg)
.
![](/images/thumb/d/d6/%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.jpg/300px-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.jpg)
*സയൻസ് ലാബ്:- വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരീക്ഷണങ്ങൾ ചെയ്യുന്നതിനും, നല്ല രീതിയിലുള്ള ഒരു സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
*ഗണിതലാബ്:- ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായകരമായ തരത്തിലുള്ള ഗണിത ലാമ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു '.
*ലൈബ്രറി :- വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
*ടോയ്ലറ്റു :- ശിശു സൗഹൃദ രീതിയിലുള്ള ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
![](/images/thumb/4/44/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%88%E0%B4%AE%E0%B4%B1%E0%B4%BF.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%88%E0%B4%AE%E0%B4%B1%E0%B4%BF.jpg)
*ശിശു സൗഹൃദ പ്രീ പ്രൈമറി :-കുട്ടികളുടെ ശാരീരികവും മാനസികവും മായ വളർച്ചയെ മുന്നിൽ കണ്ട് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ,കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുമുറികളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.
![](/images/thumb/0/0f/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%9C%E0%B5%88%E0%B4%B5_%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82.jpg/300px-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%9C%E0%B5%88%E0%B4%B5_%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82.jpg)
*ജൈവ വൈവിധ്യപാർക് :- അതി മനോഹരമായ ജൈവവൈവിധ്യ പാർക്കാണ് സ്കൂളിലുള്ളത്.ശലഭങ്ങളെ ആകർഷിക്കുന്നതിനായി പൂക്കൾ നിറഞ്ഞ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം ,ഒരു കുളം, ജിറാഫ്, കൊക്ക്, ആമ, മുയൽ ഇവയുടെ പ്രതിമകൾ .ഇവയെല്ലാം ഉദ്യാനത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു '.''സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ " തയാറാക്കി കൊണ്ടിരിക്കുന്നു.
*നക്ഷത്രവനം :- സ്കൂൾ കെട്ടിടത്തിന് പുറക് വശത്തായി നല്ലൊരു നക്ഷത്ര വനമുണ്ട്. നക്ഷത്ര വനമാകെ തണൽ പരത്തി പന്തലിച്ച് നിൽക്കുന്ന മഞ്ഞക്കടമ്പ് മരം കാണേണ്ട കാഴ്ചയാണ്