സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി

22:37, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി

തിരുവമ്പാടി പി.ഒ,
കോഴിക്കോട്
,
673 603
,
കോഴിക്കോട് ജില്ല
സ്ഥാപിതം04 - 07 - 1955
വിവരങ്ങൾ
ഫോൺ04952252096
ഇമെയിൽshhstbady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് പൃസാദ്.
പ്രധാന അദ്ധ്യാപകൻവി.ഡി.സേവൄർ,
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ് പ്രവർത്തനങ്ങൾ.
  • ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം

മാനേജ്മെന്റ്

തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽതലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവര്ത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. സെബാസ്റ്റൄ൯ പുരയിടത്തിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി വി.ഡി.സേവൄർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായി ജോസ് പൃസാദ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1955-1980 .എം.ടി.തോമസ്
1980-1981 ടി.ജെ.ആന്റണി
1981 -987 ചാണ്ടി. എ. താഴം
1987-1989 ഫിലോമിന ഐസ്സക്ക്
1989 -1990 എം.എ.ജോസഫ്
1990-1994 കെ.പി.തോമസ്
1994-2003 പി.ടി.ജോർജ്ജ്
2003-2006 ഒ.എം.വർക്കി
2006-2009 കെ.ജെ.ബേബി 2006-2008 ഒ.എം.കുര്യാക്കോസ്

(പ്രിൻസിപ്പാൾ)

2009-2010 വി. വി.സെബാസ്ററ്യൻ 2008-2013 എ. ജെ .സെബാസ്ററ്യന് (പ്രിൻസിപ്പാൾ)
2010-2011 എം.വി.വൽസമ്മ
2011-2013 സി.യു.ജോൺ 2013 ജോസ് പൃസാദ് (പ്രിൻസിപ്പാൾ)
2013-2015 ടി.ടി.കുരൃൻ
2015 വി.ഡി.സേവൄർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ഡോ.ഈനാസ് എ ഈനാസ് ഹാർട്ട് സ്പെഷലിസ്ട്.
*മത്തായി ചാക്കോ സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു.
*പി.ടി.ജോര്ജ്ജ് 1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
*ബാബു കെ.ആർ പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
*അബ്ദുൾ നൗഷാദ് മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

{{#multimaps: 11.362566,76.0021947| width=800px | zoom=16 }}