സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും അതുവഴി മാനസികോല്ലാസവും വ്യക്തിത്വ രൂപീകരണവും സാധ്യമാക്കുന്നതുമായ വേദി യാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ യുപി,ഹൈസ്കൂൾ, വിഭാഗത്തിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങൾ ആണ്.

        2021-2022 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും അധ്യാപകനും കവിയുമായ ശ്രീ ലിമേഷ് മക്കാട്ട് നിർവഹിച്ചു. വിവിധ ദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പ്രവർത്തനങ്ങൾ

 വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുക വായനാശീലം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ  സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗവും ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടും ചേർന്നു നടത്തിയിരുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും നിരവധി കുട്ടികൾ വിജയികളായിട്ടുണ്ട്. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. ജൂൺ 19 മുതൽ വായനാവാരാഘോഷവും നവംബർ 1 മുതൽ മലയാളപക്ഷാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.