സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവമ്പാടി Sacred Heart ഹയർസെക്കൻഡറി സ്കൂളിൽ SCOUT-GUIDE പ്രസ്ഥാന പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കുട്ടികളുടെ മാനസികവും ഭൗതികവുമായ വളർച്ചയിൽ ഈ പ്രസ്ഥാനം മുഖ്യ പങ്ക് വഹിക്കുന്നു. സാമൂഹ്യ സേവനത്തിന് പുറമേ പൂന്തോട്ട നിർമ്മാണം, പച്ചക്കറി തോട്ടം നിർമാണം, പരിസര ശുചീകരണം എന്നിവ സ്കൂളിലും വീടുകളിലും നടത്തിവരുന്നു.

               2 സ്കൗട്ട് യൂണിറ്റുകളും 3 ഗൈഡ് യൂണിറ്റുകളും ആണ് ഇപ്പോൾ ഈ സ്കൂളിൽ നിലവിലുള്ളത്. ഓരോ വർഷവും രാജ്യപുരസ്കാർ പരീക്ഷയ്ക്ക് മികച്ച വിജയം നേടുവാൻ നമുക്ക് കഴിയുന്നുണ്ട്. ക്യാമ്പുകളും മറ്റു സന്നദ്ധ സേവന പ്രവർത്തനങ്ങളും വഴി അച്ചടക്കവും സേവനമനോഭാവവും സർവ്വോപരി ദേശസ്നേഹവും വളർത്തിയെടുക്കാൻ സാധിക്കുന്നു.