ഗവ.എൽ.പി.എസ് വെട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 15 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38715 (സംവാദം | സംഭാവനകൾ) (→‎അദ്ധ്യാപകർ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഗവണ്മെന്റ് സ്പെഷ്യൽ എൽ പി എസ് വെട്ടൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് വെട്ടൂർ
വിലാസം
വെട്ടൂർ

ഗവ.സ്പെഷ്യൽ എൽ പി എസ് വെട്ടൂർ
,
വെട്ടൂർ പി.ഒ.
,
689653
,
പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 12 - 1947
വിവരങ്ങൾ
ഫോൺ0468 2334649
ഇമെയിൽgslpsvettoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38715 (സമേതം)
യുഡൈസ് കോഡ്32120301301
വിക്കിഡാറ്റQ87599601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി ഡാനിയൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീമുരുകൻ
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
15-02-202338715


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശുദ്ധവായുവിനാൽ സമ്പുഷ്ടമായ പത്തനംതിട്ട ജില്ലയിലെ വെട്ടൂർ ഗ്രാമത്തിൽ ഈശ്വരചൈതന്യംതുളുമ്പുന്ന ശ്രീ ആയിരവില്ലൻ ക്ഷേത്രത്തിനു സമീപം പ്രകൃതിരമണീയമായ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ മുകളിലായി ‍‍‍"പാറേസ്കൂൾ" എന്ന ഓമനപ്പേരിൽ സ്പെഷ്യൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

1947-48 കാലഘട്ടത്തിൽ കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി വളരെ ദിവസങ്ങളോളം പഠനം നടത്താതെ സ്കൂളുകൾ അടച്ചിട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ വെട്ടൂരിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു പുതിയ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നാട്ടുകാർ പഠന സൗകര്യം ഒരുക്കാം എങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകി.പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ നാരായണ പിള്ള പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ വെട്ടൂർ കാരക്കാട് ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലും പുരയിടത്തിലും ആയി വെട്ടൂർ സ്പെഷ്യൽ എൽ.പി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ആദ്യകാല അധ്യാപകനായിരുന്ന ചെല്ലപ്പക്കുറുപ്പ് സാറിന്റെ ശിക്ഷണത്തിൽ സ്കൂളിൽ വിദ്യാഭ്യാസംതുടങ്ങി. അതിനു ശേഷംസ്കൂൾ, വെട്ടൂർ നെടുമാനാൽ ജംഗ്ഷനിലുള്ള ഫാർമസി വൈദ്യന്റെ കെട്ടിടത്തിൽ തുടങ്ങി. തുടർന്ന് വെട്ടൂർ അമ്പലം ജംഗ്ഷനിൽ കൊരണ്ടിക്കര കേശവപിള്ള സാറിന്റെ പുരയിടത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ഷെഡ് വെച്ച് സ്കൂൾ തുടങ്ങി.

ഇപ്പോൾ സ്കൂൾ നില കൊള്ളുന്ന സ്ഥലം പുതുശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള പരമേശ്വരൻപിള്ള സ്കൂൾ കമ്മിറ്റി ഖജാൻജിയായ പരുത്തിപ്പള്ളിൽ ഗോപാലപിള്ള പേർക്ക് സർക്കാരിലേക്ക് ആയി പ്രതിഫലം കൂടാതെ എഴുതി കൊടുത്തതാണ്. സ്കൂളിന്റെ പ്രരാംഭപ്രവർത്തനത്തിൽ പള്ളിക്കൂടംവിളയിൽ കുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിയ്‌ക്കാവുന്നതല്ല.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സൗഹൃദപരവുമായ ഭൗതിക അന്തരീക്ഷം.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ് മുറി, 5 ക്ലാസ് മുറികൾ, ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് മുറി ,അധ്യാപകേതര പ്രവർത്തനങ്ങൾക്കായി ഒരു മുറി കൂടാതെഎയർ കൺടീഷൻ  ഉൾപ്പെടെയുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക് സ്മാർട്ട് ക്ലാസ് റൂം, അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ഒരു സിക്ക്റൂം, ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ്, ശാസ്ത്ര, സാഹിത്യ, വിജ്ഞാന,വിനോദ, കലാ കായിക മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, പ്രിന്റർ,ഡിജിറ്റൽ ബോർഡുകൾ,സ്പീക്കർ,മൈക്കുകൾ,വാട്ടർ പ്യൂരിഫയർ,ശുദ്ധമായ കുടിവെള്ള സൗകര്യം, പാചകപ്പുര, പൂന്തോട്ടം, ജൈവവൈവിധ്യ പാർക്ക്, അസംബ്ളി ഹാൾ, സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ,ശിശു സൗഹൃദ ശുചിമുറികൾ, ചിത്രമതിൽ, കലാകായിക പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്തു മാസിക

ബാലസഭ

ഇക്കോ ക്ലബ്ബ്

പഠനയാത്ര

പതിപ്പുകൾ തയ്യാറാക്കൽ

ഹെൽത്ത് ക്ലാസുകൾ

ടാലന്റ് ലാബ്

പ്രവർത്തിപരിചയ ശിൽപ്പശാല


മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ
പ്രധാന അധ്യാപകന്റെ പേര് വർഷം മുതൽ വർഷം വരെ
ശ്രീ.ചെല്ലപ്പക്കുറുപ്പ്
ശ്രീ.കേശവപിള്ള
ശ്രീ.എസ് കെ ചാക്കോ
ശ്രീ.ആർ രാമകൃഷ്ണൻ നായർ 1965 1981
ശ്രീ.കെ ഒ ജോർജ് 1982 1983
ശ്രീ.പി കെ ഗോപാലൻ നായർ 1983 1984
ശ്രീ.കെ കുഞ്ഞിരാമൻ 1984 1984
ശ്രീ.കെ കെ രാമകൃഷ്ണൻ നായർ 1984 1985
ശ്രീ.എൻ രാമകൃഷ്ണൻ നായർ 1985 1986
ശ്രീമതി.എൻ കെ സരസ്വതിയമ്മ 1986 1987
ശ്രീ.കെ.ജോർജ് 1987 1988
ശ്രീ.എ ഷാഹുൽ ഹമീദ് 1988 1991
ശ്രീമതി. എൻ കെ രാജമ്മ 1991 1994
ശ്രീമതി.പി കെ ലക്ഷ്മിക്കുട്ടി 1994 1995
ശ്രീമതി. എം ഒ കമലമ്മ 1995 1997
ശ്രീമതി. കെ എൻ ശാന്ത 1997 2002
ശ്രീമതി. പി എം തങ്കമണി 2002 2007
ശ്രീമതി. പൊന്നമ്മ കെ ഐ 2007 2018

മുൻ അധ്യാപകർ

മുൻ അധ്യാപകർ
അധ്യാപകരുടെ പേര് എന്ന് മുതൽ എന്ന് വരെ
ആർ നാരായണൻ നായർ 1960
കെ കെ കാർത്ത്യായനി 1960
കെ രാഘവൻ 1960
മത്തായി തോമ 1960
എ സി പൊന്നമ്മ 1960
കെ വി വർഗീസ് 1960 1976
പി ടി മത്തായി 1961
സാറാമ്മ വി തോമസ് 1961
ഡാനിയേൽ മാത്യു 1961
കെ നാരായണൻ 1961
സി ജി എബ്രഹാം 1961 1973
ജോഹന്നാൻ കൊരുത്ത് 1961
പി എസ് ശോശാമ്മ 1961
എം ടി വറുഗീസ് 1961
കെ പി ഏലിയാമ്മ 1962
കെ എ മേരി 1965
എൻ ജെ ഏലിക്കുട്ടി 1965
സി എസ് സുമതി 1965 1965
ഏലിയാമ്മ വറുഗീസ് 1971
എ സൂസമ്മ 1971
വി തങ്കപ്പൻ 1973
എ എം മാത്യു 1976
പൊന്നമ്മ മാത്യൂ 1976
എം കെ രാജമ്മ 1976
മേരിക്കുട്ടി എ ജി 1994 1996
വി കെ സദാനന്ദൻ നായർ 1996 2000
എൻ ഡി ലിസി 2004
ബേബി കെ എം 1994 2003
ആർ സി ജയ 1996 1996
വി പി ജോയി 2000
ജി വിശ്വനാഥൻ 2000 2001
സജി ജോൺ 2001 2015
കെ സി സൈമൺ 2003 2017
ഡി വിനീജ 2004 2015
സുനി എം 2015 2016
ലിനോ ജി 2016 2016
സി സുദർശനൻ പിള്ള 2017 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ രാജു കെ ജോർജ്

പ്രൊഫസർ& ഹെഡ് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് (ഐ. ഐ. എസ്. ടി)

ശ്രീ എ ജി പ്രതാപസിംഹൻ , മിലിട്ടറി റിട്ട. ക്യാപ്റ്റൻ

ശ്രീ വെട്ടൂർ ജ്യോതി പ്രസാദ് സാമൂഹിക പ്രവർത്തകൻ

മികവുകൾ

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ അഭിമാനാർഹമായ രീതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ് '. എന്നിവയും വിഷയ ബന്ധിതമായ 'ശ്രദ്ധ', 'ഗണിതവിജയം', ' ഉല്ലാസ ഗണിതം' എന്നിവയും നടത്തിവരുന്നു. കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹെൽത്ത് ക്ലാസുകൾ നൽകി വരുന്നു. യോഗ പരിശീലനം ഒരു വൺഡേ പ്രോഗ്രാമായി നടത്തി. കൂടാതെ എൽഎസ്എസ് പരിശീലനവും നൽകി വരുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി. മെഴ്‌സി ഡാനിയേൽ(ഹെഡ്മിസ്ട്രെസ് )

ശ്രീമതി . സ്മിത. കെ

ശ്രീമതി. അഭില. ജെ. എസ്


ശ്രീമതി. നിഷ ജയിംസ്


ശ്രീമതി . ശ്രീജ സന്തോഷ്‌


പി ടി സി എം

ശ്രീമതി.സുഗന്ധി


പാചകതൊഴിലാളി

ശ്രീമതി.ചന്ദ്രിക

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ (കോന്നിയിൽ നിന്ന് വരുന്നവർ) കോന്നി - അട്ടച്ചാക്കൽ വഴി കുമ്പഴ റോഡിൽ വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ജംഗ്ഷൻ /വെട്ടൂർ ഗവണ്മെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക

(പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ) പത്തനംതിട്ട - കുമ്പഴ വെട്ടൂർ റോഡിൽ ജി എസ് എൽ പി എസ് ജംഗ്ഷനിൽ ഇറങ്ങുക. അവിടുന്ന് 50 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി ജി എൽ പി എസിന്റെ ഒരു കമാനം കാണാം. ഈ കമാനത്തിലൂടെ പ്രവേശിച്ചു സ്റ്റെപ്പുകൾ കയറി കുന്നിൻ പുറത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നമ്മുടെ കൊച്ചു വിദ്യാലയം കാണാം

{{#multimaps:9.256010,76.831697|zoom=12}}

|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വെട്ടൂർ&oldid=1889560" എന്ന താളിൽനിന്ന് ശേഖരിച്ചത്